Home » » ജനവാസ കേന്ദ്രങ്ങള്‍ പരിസ്‌ഥിതിലോല മേഖലയില്‍ നിന്ന്‌ പൂര്‍ണമായും ഒഴിവാക്കുമെന്ന്‌ ഉമ്മന്‍ വി. ഉമ്മന്‍.

ജനവാസ കേന്ദ്രങ്ങള്‍ പരിസ്‌ഥിതിലോല മേഖലയില്‍ നിന്ന്‌ പൂര്‍ണമായും ഒഴിവാക്കുമെന്ന്‌ ഉമ്മന്‍ വി. ഉമ്മന്‍.

Written By Unknown on Thursday, 27 February 2014 | 23:49

തിരുവനന്തപുരം* ജനവാസ കേന്ദ്രങ്ങള്‍ പരിസ്‌ഥിതിലോല മേഖലയില്‍ നിന്ന്‌ പൂര്‍ണമായും ഒഴിവാക്കുമെന്ന്‌ ഉമ്മന്‍ വി. ഉമ്മന്‍. 2,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമായിരിക്കും ഒഴിവാക്കുന്നതെന്നും ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു. ജനവാസ മേഖലയ്‌ക്കു പുറമെ ജനവാസമില്ലാത്ത 1000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും സംരക്ഷിക്കും. ഇതു സംബന്ധിച്ച്‌ കേരളം കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‌ ഉറപ്പു നല്‍കി. 9000 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശത്തിനു പുറമെയാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങളോട്‌ കേന്ദ്രസര്‍ക്കാരിന്‌ അനുകൂല നിലപാടാണുള്ളത്‌. കേരളത്തിന്റെ ആവശ്യങ്ങള്‍ രണ്ടു ദിവസത്തിനകം കരട്‌ വിജ്‌ഞാപനമായി പുറത്തിറക്കുമെന്നും ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.