Home » » തെലുങ്ക് ദൃശ്യത്തിലും എസ്തര്

തെലുങ്ക് ദൃശ്യത്തിലും എസ്തര്

Written By Unknown on Friday, 28 February 2014 | 09:01


ജോര്‍ജുകുട്ടി മാറി പക്ഷേ അനുമോള്‍ക്ക്‌ മാറ്റമില്ല. മലയാളത്തില്‍ ചരിത്രവിജയം നേടിയ ദൃശ്യത്തിന്റെ തെലുങ്ക്‌ പതിപ്പിലും ജോര്‍ജുകുട്ടിയുടെ പുന്നാരമോള്‍ എസ്‌തര്‍ തന്നെ. തെലുങ്ക്‌ സൂപ്പര്‍സ്‌റ്റാര്‍ വെങ്കിടേഷ്‌ ആണ്‌ മോഹന്‍ലാല്‍ ചെയ്‌ത ജോര്‍ജുകുട്ടിയെ അവതരിപ്പിക്കുക.
തെലുങ്കിലും നായിക മീന തന്നെയാണ്‌. ആശ ശരത്‌ ചെയ്‌ത പൊലീസ്‌ വേഷം ചെയ്യുന്നത്‌ നദിയ മൊയ്‌തുവാണ്‌.

നടിയും സംവിധായികയുമായ ശ്രീപ്രിയ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. 22 ഫീമെയ്‌ല്‍ കോട്ടയത്തിന്റെ തെലുങ്ക്‌ റീമേയ്‌ക്കായ മാലിനി 22 വിജയവാഡ സംവിധാനം ചെയ്‌തതും ശ്രീപ്രിയ ആയിരുന്നു. വൈഡ്‌ ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ്‌ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്‌ ദൃശ്യത്തിന്റെ തെലുങ്ക്‌ പതിപ്പ്‌ നിര്‍മിക്കുന്നത്‌.

ദൃശ്യത്തിന്റെ തമിഴ്‌ റീമേയ്‌ക്കില്‍ ഉലകനായകന്‍ കമലഹാസന്‍ ആണ്‌ നായകന്‍ ഈ പ്രോജക്‌ടിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ചിത്രം സംവിധാനം ചെയ്യുന്നത്‌ ജീത്തു ജോസഫ്‌ തന്നെയായിരിക്കും എന്നതാണ്‌. ചിത്രത്തിന്റെ കന്നഡ പതിപ്പും ഒരുങ്ങുന്നുണ്ട്‌. രവിചന്ദ്രനാണ്‌ കന്നഡയില്‍ നായകന്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.