Home » » ഓര്‍മകള്‍ തേടുന്ന ജോയിയും ആന്‍സിയും

ഓര്‍മകള്‍ തേടുന്ന ജോയിയും ആന്‍സിയും

Written By Unknown on Friday, 28 February 2014 | 08:55


രണ്‌ടുപേരുടെ സാന്നിധ്യം ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്‌ടാകുന്ന പ്രതിഫലനം അത്യന്തം രസകരമായി പ്രതിപാദിക്കുന്ന ചിത്രമാണ്‌ പ്രെയ്‌സ്‌ ദി ലോര്‍ഡ്‌. നവാഗതനായ ഷിബു ഗംഗാധരനാണ്‌ ഈ ചിത്രം സംവിധാനംചെയ്യുന്നത്‌.

മലയാളത്തിലെ പ്രശസ്‌ത ചലച്ചിത്ര നിര്‍മാണ സ്ഥാപനമായ ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്‌ ഈ ചിത്രം നിര്‍മിക്കുന്നത്‌.

1996ല്‍ പ്രസിദ്ധീകരിച്ച സഖറിയായുടെ പ്രശസ്‌തമായ ഒരു നോവലെറ്റാണ്‌ പ്രെയ്‌സ്‌ ദി ലോര്‍ഡ്‌.

ഈ കഥ വായിച്ചതുമുതല്‍ എന്റെ മനസിനെ ഏറെ ആകര്‍ഷിച്ചതാണ്‌ ഈ കഥ. എന്നെങ്കിലും ഇത്‌ സിനിമയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. അത്‌ സാധ്യമായാല്‍ ഇതിലെ കേന്ദ്രകഥാപാത്രമായ ജോയിയെ അവതരിപ്പിക്കുവാന്‍ ഏറ്റവും ഉചിതമായ നടന്‍ മമ്മൂട്ടിതന്നെയാണെന്നും വിശ്വസിച്ചിരുന്നു. കഴിഞ്ഞ രണ്‌ടുവര്‍ഷമായി ഇതിന്റെ തിരക്കഥയുടെ പൂര്‍ത്തീകരണത്തിലായിരുന്നു. ടി.പി. ദേവരാജനാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. കഥയോട്‌ ഏറെ നീതി പുലര്‍ത്തിക്കെണ്‌ടാണ്‌ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്‌. -സംവിധായകന്‍ പറഞ്ഞു.

പാലായിലെ സമ്പന്നനായ പ്ലാന്റര്‍ ജോയി. ഭാര്യ ആന്‍സി. രണ്‌ടു കൊച്ചുകുട്ടികള്‍. അന്നയും ജോവാനും. ഇരുവരും സ്‌കൂളില്‍ പോയാല്‍പിന്നെ ഇവര്‍ ഒറ്റയ്‌ക്ക്‌. ഈ സാഹചര്യത്തിലാണ്‌ ആത്മസ്‌നേഹിതനായ സണ്ണി വക്കീലിന്റെ ശുപാര്‍ശയില്‍ പ്രണയിച്ചു വിവാഹം കഴിച്ച സാംകുട്ടിയെയും ആനിയെയും ഈ വാട്ടില്‍ താമസിപ്പിക്കുന്നത്‌. ഈ യുവമിഥുനങ്ങളുടെ പ്രണയജീവിതം ജോയിയെയും ആന്‍സിയെയും ചില ഭൂതകാല അനുഭൂതികളിലേക്ക്‌ നയിക്കുന്നു. ഒപ്പം ഇവരുടെ ജീവിതത്തിലുണ്‌ടാകുന്ന പ്രവര്‍ത്തനങ്ങളുടെ ഏറെ രസകരമായ ചലച്ചിത്രാവിഷ്‌കരണമാണ്‌ ഈ ചിത്രം.

അഹമ്മദ്‌ സിദ്ധിക്‌ എന്ന യുവനടനാണ്‌ സാംകുട്ടിയെ അവതരിപ്പിക്കുന്നത്‌. മുകേഷ്‌ സണ്ണി വക്കീലനെയും അവതരിപ്പിക്കുന്നു. റിനു മാത്യൂസ്‌ ആന്‍സിയെ അവതരിപ്പിക്കുന്നു. റഫീഖ്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ ഷാന്‍ റഹ്‌മാന്‍ ഈണം പകരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.