Home » » മിസ്‌റ്റര്‍ ഫ്രോഡ്‌്‌ യഥാര്‍ത്ഥ `നര സിംഹം.

മിസ്‌റ്റര്‍ ഫ്രോഡ്‌്‌ യഥാര്‍ത്ഥ `നര സിംഹം.

Written By Unknown on Friday, 28 February 2014 | 09:20

ലാലേട്ടന്‍ ആളങ്ങ്‌ മെലിഞ്ഞ്‌ നരയൊക്കെ പുറത്ത്‌ കാട്ടി ആകപ്പാടെ കിടിലന്‍ ലുക്കിലാണ്‌ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്‌. യഥാര്‍ത്ഥ `നര സിംഹം സ്‌റ്റൈല്‍. ടീസറിലെ ഏറ്റവും വലിയ ആകര്‍ഷണീയതയും ഇതു തന്നെയാണ്‌.

മാടമ്പിയില്‍ ഒരു ഗ്രാമീണനായും ഗ്രാന്‍ഡ്‌മാസ്‌റ്ററില്‍ ഒരു പൊലീസുകാരനായും മോഹന്‍ലാലിനെ അവതരിപ്പിച്ച ഉണ്ണികൃഷ്‌ണന്റെ മൂന്നാമത്തെ മോഹന്‍ലാല്‍ സിനിമയാണ്‌ മിസ്‌റ്റര്‍ ഫ്രോഡ്‌്‌. ഇതിനു മുമ്പ്‌ ഗ്രാന്റ്‌മാസ്‌റ്ററിലും ലാലേട്ടന്‌ നരച്ച ലുക്ക്‌ കൊടുത്തയാളാണ്‌ ഉണ്ണിക്കൃഷ്‌ണന്‍.

ഭാഗ്‌ മില്‍ക്കാ ഭാഗ്‌, മഗധീര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ദേവ്‌ ഗില്‍ ആണ്‌ മിസ്‌റ്റര്‍ ഫ്രോഡില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്‌. മിയ ആണ്‌ നായിക. സിദ്ധിഖ്‌, സായ്‌കുമാര്‍, തമിഴ്‌നടന്‍ വിജയ്‌കുമാര്‍, വിജയ്‌ബാബു, അര്‍ജുന്‍ (ഗ്രാന്‍ഡ്‌ മാസ്‌റ്റര്‍ ഫെയിം ) , അശ്വിന്‍ (വെടിവഴിപാട്‌ ), പല്ലവി, മഞ്‌ജരി ഫാന്‍ദിസ്‌ , ശ്രീരാമന്‍, ദേവന്‍, സത്താര്‍, ബിജു പപ്പന്‍ എന്നിവരാണ്‌ മറ്റു പ്രധാനതാരങ്ങള്‍. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.