Home » » കയര്‍പിരി തൊഴിലാളികളുടെ കൂലി 260 രൂപയില്‍ നിന്നു 300 രൂപയായി വര്‍ധിപ്പിച്ചു.

കയര്‍പിരി തൊഴിലാളികളുടെ കൂലി 260 രൂപയില്‍ നിന്നു 300 രൂപയായി വര്‍ധിപ്പിച്ചു.

Written By Unknown on Friday, 28 February 2014 | 09:26

ആലപ്പുഴ * കയര്‍പിരി തൊഴിലാളികളുടെ കൂലി 260 രൂപയില്‍ നിന്നു 300 രൂപയായി വര്‍ധിപ്പിക്കുമെന്നു മന്ത്രി അടൂര്‍ പ്രകാശ്‌ അറിയിച്ചു. നാളെ മുതല്‍ കൂലി വര്‍ധന പ്രാബല്യത്തില്‍ വരും. പുതിയ സാമ്പത്തികവര്‍ഷം മുതല്‍ ചകിരിനാരിന്റെ ഉല്‍പാദനത്തിനു പ്രാധാന്യം കൊടുക്കുന്ന പദ്ധതി നടപ്പാക്കും. ചകിരി ഉല്‍പാദിപ്പിക്കാന്‍ തയാറുള്ള മുഴുവന്‍ സംഘങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

നാഷനല്‍ കയര്‍ റിസര്‍ച്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (എന്‍സിആര്‍എംഐ) രൂപംനല്‍കിയ മിനി ഡീഫൈബറിങ്‌ യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍ സംഘങ്ങള്‍ക്കു വിതരണം ചെയ്യും.

തൊണ്ട്‌ സംഭരണത്തിനു താല്‍പര്യമുള്ളവരെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കും. കൂടുതല്‍ തൊണ്ട്‌ സംഭരിക്കുന്നവര്‍ക്കു ഇന്‍സെന്റീവ്‌ ആയി ധനസഹായം നല്‍കുന്നതിനുള്ള പദ്ധതി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ തയാറാക്കി സമര്‍പ്പിക്കാന്‍ കയര്‍ സെക്രട്ടറി റാണി ജോര്‍ജിനെയും ഡയറക്‌ടര്‍ ഡോ. കെ. മദനനെയും ചുമതലപ്പെടുത്തി.
കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന കയര്‍ സംഘങ്ങള്‍ക്കും പ്രോല്‍സാഹനം നല്‍കും. കൂലി വര്‍ധന ഏര്‍പ്പെടുത്തുന്നതോടെ തൊഴിലുറപ്പു പദ്ധതിയില്‍ ആകൃഷ്‌ടരായി മാറിയ കയര്‍ത്തൊഴിലാളികളെ ഈ മേഖലയിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കയര്‍മേഖലയിലെ സഹകരണ സംഘം ഭാരവാഹികളുമായി ആലപ്പുഴയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ്‌ ഇക്കാര്യം അറിയിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.