Home » » നാട്ടില്‍ ഇപ്പോള്‍ ചക്കയുടെ വസന്തകാലം.

നാട്ടില്‍ ഇപ്പോള്‍ ചക്കയുടെ വസന്തകാലം.

Written By Unknown on Friday, 28 February 2014 | 09:43



നാട്ടില്‍ ഇപ്പോള്‍ ചക്കയുടെ വസന്തകാലം. എന്നാല്‍, ഈ മേഖലയിലും അന്യസംസ്ഥാനക്കാര്‍ പിടിമുറുക്കിയതോടെ വേവിക്കാന്‍പോലും നാട്ടിലിപ്പോള്‍ ചക്ക കിട്ടാത്ത അവസ്ഥയാണ്‌. ചക്കയും ചക്കപ്പഴവും ചക്കക്കുരുവും ഒരുകാലഘട്ടത്തില്‍ മലയാളികളുടെ വിശപ്പകറ്റിയെങ്കിലും ഇന്ന്‌ അന്യസംസ്ഥാനക്കാരാണു ആവശ്യക്കാര്‍ ഏറെയും. അതുകൊണ്‌ടുതന്നെ വിവിധങ്ങളായ വിഭവങ്ങള്‍ നിര്‍മിക്കുവാന്‍ ദിവസവും ടണ്‍കണക്കിന്‌ ചക്കയാണു കേരളത്തില്‍ നിന്നു അന്യസംസ്ഥാനങ്ങളിലേക്ക്‌ കൊണ്‌ടുപോവുന്നത്‌.

പ്രധാനമായും ഡല്‍ഹി, ആന്ധ്രപ്രദേശ്‌, കര്‍ണാടക എന്നീ സംസ്ഥാനക്കാരാണ്‌ ചക്കയുടെ ആവശ്യക്കാര്‍. ചക്കയുടെ ഗുണവും രുചിയും അന്യദേശക്കാര്‍ ഇഷ്ടപ്പെട്ടതോടെ പ്ലാവുകള്‍ ഒരു വരുമാനമാര്‍ഗം കൂടിയാണിപ്പോള്‍.

ചക്ക ഒന്നിന്‌ ആറു രൂപ മുതല്‍ എട്ടു രൂപവരെ നല്‍കിയാണ്‌ ഇടനിലക്കാര്‍ വീടുകളിലെത്തി വാങ്ങുന്നതെങ്കില്‍ എട്ടു മുതല്‍ 12 രൂപയ്‌ക്ക്‌ വരെയാണ്‌ മൊത്തക്കച്ചവടക്കാര്‍ക്ക്‌ ചക്കകള്‍ വില്‍ക്കുന്നത്‌. ഇങ്ങനെ വീട്ടിലെത്തി ഇടിയന്‍ചക്കകള്‍ ശേഖരിക്കുന്ന വന്‍ വ്യാപാരസംഘങ്ങള്‍തന്നെ ഇപ്പോള്‍ നാട്ടിലുണ്‌ട്‌. ചക്കയുടെ വിപണനസാധ്യത മനസിലായതോടെ വീട്ടുമുറ്റത്ത്‌ പ്ലാവിന്‍തൈ നട്ടുപരിപാലിക്കാന്‍ പലരും തയാറായിക്കഴിഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.