തിരുവനന്തപുരം* പുതിയ റാങ്ക് പട്ടിക തയാറാക്കാത്ത എല്ലാ
തസ്‌തികകളിലെയും നിലവിലുള്ള റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസം എങ്കിലും
നീട്ടണമെന്നു പിഎസ്‌സിയോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു
കൊല്ലത്തെ കാലാവധി കഴിഞ്ഞതും നാലര വര്‍ഷം കഴിയാത്തതുമായ അഞ്ഞൂറോളം റാങ്ക്
പട്ടികകളാണ് ഇങ്ങനെ നീട്ടേണ്ടിവരിക. 2011 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലുള്ള
റാങ്ക് പട്ടികകളാണ് ഇവ. കാലാവധി കഴിഞ്ഞ എല്ലാ റാങ്ക് പട്ടികകളും അടുത്ത
മാര്‍ച്ച് 31 വരെ ഇതിനോടകം നീട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ പരിഗണിച്ചു തീരുമാനം എടുക്കാന്‍ പിഎസ്‌സിക്കു മാര്‍ച്ച് 31 വരെ സമയം ഉണ്ടാകും. മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയായ എല്ലാ റാങ്ക് പട്ടികകളും പുതിയ പട്ടിക നിലവില്‍ വരുന്നതു വരെയോ നാലര വര്‍ഷത്തേക്കോ നീട്ടണമെന്നു നേരത്ത സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മൂന്നു മാസത്തേക്കു നീട്ടാനേ പിഎസ്‌സി തയാറായുള്ളുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. എല്ലാ തസ്‌തികകളിലേക്കുമുള്ള പിഎസ്‌സി റാങ്ക് പട്ടികകള്‍ എപ്പോഴും നിലവില്‍ ഉണ്ടാകണമെന്നു സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. പട്ടിക ഇല്ലാത്തതു മൂലമാണു പലപ്പോഴും നിയമനം നടക്കാതെവരുന്നത്. അംഗീകൃത തസ്‌തികകളൊന്നും ഒഴിഞ്ഞുകിടക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.
ഈ സാഹചര്യത്തിലാണു പുതിയ റാങ്ക് പട്ടിക തയാറാകാത്ത തസ്‌തികകളുടെ പട്ടിക നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ പട്ടിക വരുന്ന ദിവസം നീട്ടിയ പട്ടിക ഇല്ലാതാകും. അതില്‍ സര്‍ക്കാരിനു പരാതിയില്ല. പക്ഷേ പല തസ്‌തികയിലും പുതിയ റാങ്ക് പട്ടികയില്ല. പുതിയ പട്ടിക തയാറാക്കാന്‍ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നതിനു തീരുമാനം എടുത്തതെന്നു മുഖ്യമന്ത്രി അറിയിച്ചു.

.jpg)