തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍
ഏറ്റെടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ്
ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീരുന്ന
മുറയ്‌ക്ക് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കും. കെഎസ്‌ആര്‍ടിസിക്ക് 100 കോടി
രൂപയുടെ അധിക സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍
കെഎസ്‌ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം വിശദമായ
ചര്‍ച്ചയ്‌ക്ക് ശേഷമേ ഉണ്‌ടാകൂ.
പരിയാരം
മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ വടക്കന്‍ മലബാറിലെ
സാധരണക്കാര്‍ക്ക് ലഭിക്കുന്നത് ആരോഗ്യരംഗത്തെ ഏറ്റവും മികച്ച ഭൗതീക
സൗകര്യങ്ങളുള്ള ആശുപത്രിയിലെ സേവനമാണ്. മെഡിക്കല്‍ അക്കാദമിക്ക് കീഴിലുള്ള
കോളജില്‍ 100% മെറിറ്റ് സീറ്റ് ഉറപ്പാക്കാന്‍ കഴിയുന്നതും ഉന്നത വിദ്യാഭ്യസ
സഹായങ്ങള്‍ ലഭ്യമാകുന്നതും കോളജിന്റെ വളര്‍ച്ചയുടെ വേഗം വര്‍ധിപ്പിക്കും.
കേരളത്തിലെ ഏറ്റവും മികച്ച ഹൃദയ ശസ്‌ത്രക്രിയ വിഭാഗമായ ഹൃദയാലയത്തിലെ സേവനം ഇനി സാധരണക്കാര്‍ക്കു വേണ്ടി തുറക്കപ്പെടും. കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകളുടെ സഹായങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന പരിയാരത്തിന് ഇനി വിവിധ പദ്ധതികളിലായി ഓരോ വര്‍ഷവും കോടിക്കണക്കിനുരൂപയുടെ സഹായം ലഭിക്കും. സര്‍ക്കാരിന്റെ ചികിത്സാ പദ്ധതികള്‍ ഉണ്ടായിട്ടും 1200 കിടക്കകളുള്ള പരിയാരത്ത് 300 ല്‍ താഴെ രോഗികളേ നിലവില്‍ ചികില്‍സയിലുള്ളൂ. സ്വന്തമായി ഭൂമി കാണിക്കാന്‍ കഴിയാത്തതിനാല്‍ സഹകരണവകുപ്പിന്റെ സഹായവും ലഭിച്ചിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ്, ഹൃദയാലയ , ഫാര്‍മസി കോളജ്, നഴ്‌സിങ് കോളജ് , പരിയാരം പബ്ലിക് സ്‌കൂള്‍ എന്നിവയാണ് സര്‍ക്കാരിന് കീഴിലേക്ക് എത്തുന്നത്. കണ്ണൂര്‍ , വയനാട് , കാസര്‍കോട് ജില്ലകളിലെ സാധാരണക്കാര്‍ക്കും ഇനി പരിയാരത്ത് ചികില്‍സ തേടാം.
നൂറു ശതമാനം മെറിറ്റ് സീറ്റാകുന്നതോടൊപ്പം കൂടുതല്‍ എംബിബിഎസ് , പിജി സീറ്റുകളും പരിയാരത്തിനു ലഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാളും അഞ്ചിരട്ടി ഫീസാണു പരിയാരത്ത് മെറിറ്റില്‍ യോഗ്യത നേടിയവര്‍ പോലും നല്‍കിയിരുന്നത്. എംബിബിഎസിന് ഒന്നരലക്ഷം നല്‍കിയിരുന്നിടത്ത് ഇനി 25,000 രൂപയ്‌ക്ക് പഠിക്കാം.