തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ വനിതാ ഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ച കെഎസ്‌ഇബി ജീവനക്കാരന്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജ് കെഎസ്‌ഇബി ഓഫീസിലെ ഡ്രൈവര്‍ കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വിലങ്ങറ മുളയ്‌ക്കലത്ത്‌കാവ് പത്മവിലാസം വീട്ടില്‍ അയ്യപ്പന്‍(27) ആണ് പോലീസിന്റെ പിടിയിലായത്. ശ്രീചിത്ര മെഡിക്കല്‍ സെന്ററിനകത്തെ കെഎസ്‌ഇബി ഓഫീസിനു സമീപത്തു കൂടി ആശുപത്രിയിലേക്കു പോകുകയായിരുന്ന വനിതാ ഡോക്ടറെയാണ് ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ഡോക്ടറുടെ നിലവിളി കേട്ട് ആശുപത്രി ജീവനക്കാര്‍ എത്തിയപ്പോള്‍ യുവാവ് ഓടിരക്ഷപ്പെട്ടു. മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആശുപത്രി ജിവനക്കാരും നടത്തിയ തെരച്ചിലില്‍ യുവാവിനെ പിടികൂടുകയായിരുന്നു. വനിതാ ഡോക്ടര്‍ ഇയാളെ തിരിച്ചറിഞ്ഞു. മെഡിക്കല്‍ കോളജ് എസ്‌ഐ ഷാജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു
വനിതാ ഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ച കെഎസ്‌ഇബി ജീവനക്കാരന്‍ അറസ്റ്റില്‍
Written By Unknown on Monday, 24 February 2014 | 15:39