Home » » പുതുമ തിളങ്ങും വിവാഹസാരി

പുതുമ തിളങ്ങും വിവാഹസാരി

Written By Unknown on Tuesday, 4 February 2014 | 20:59

ക്രിസ്‌ത്യന്‍ മണവാട്ടികള്‍ തൂവെള്ളയോ ഒഫ്‌ വൈറ്റോ കല്യാണസാരി തിരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്നോട്ടു മാറിയിരിക്കുന്നു. വിവാഹത്തിനുടുക്കുന്ന വെളുത്തസാരി പിന്നെ മറ്റെവിടെയും ഉടുക്കാന്‍ പറ്റില്ലെന്നതു തന്നെ കാരണം. ഇരുനിറമുള്ളവര്‍ക്കും വെള്ളുത്ത നിറത്തോട്‌ അല്‌പം മടിയുണ്‌ട്‌. ഗോള്‍ഡന്‍ നിറത്തിലുള്ള സാരികളാണ്‌ ഇന്നത്തെ ക്രിസ്‌ത്യന്‍ മണവാട്ടികള്‍ക്ക്‌ പ്രിയം. എവിടെ വേണമെങ്കിലും ഉടുക്കാനും എല്ലാ നിറക്കാര്‍ക്കും ചേരുന്നതുമാണ്‌ ഗോള്‍ഡന്‍ നിറം. ഗോള്‍ഡന്‍ നെറ്റില്‍ എംബ്രോയിഡറി വരുന്നവയും അതില്‍ തന്നെ സ്റ്റോണ്‍ വര്‍ക്കുള്ളവയും ഇന്നു ഹിറ്റാണ്‌. ജ്യൂട്ട്‌ സില്‍ക്കും ഇക്കാര്യത്തില്‍ ഇന്‍ ആണ്‌. നെറ്റ്‌ സാരിയിയും ബോര്‍ഡറില്‍ കട്ട്‌ വര്‍ക്കു വന്ന്‌ ഇതില്‍ തന്നെ സ്റ്റോണ്‍ വരുന്ന ഡിസൈനുകളുണ്‌ട്‌.

ചില മിടുക്കികള്‍ അധികം വര്‍ക്കുകള്‍ ഇല്ലാത്ത സാരി വാങ്ങി അതില്‍ സ്വന്തമായി കല്ലുകളും മുത്തുകളും പതിപ്പിച്ച്‌ കൂടുതല്‍ മനോഹരമാക്കിയെടുക്കാറുണ്‌ട്‌.

ഗോള്‍ഡന്‍ കാഞ്ചീപുരം സാരി വിവാഹത്തിനുടുക്കുന്ന ക്രിസ്‌ത്യന്‍ മണവാട്ടികളുണ്‌ട്‌. ലൈറ്റ്‌ വെയ്‌റ്റ്‌ ആയ തിളക്കം കുറഞ്ഞ പട്ടുള്ള ബ്രൊക്കേഡ്‌ ആന്റീക്ക്‌ വര്‍ക്കുകള്‍ വരുന്ന സാരിയ്‌ക്കും പ്രിയമേറയാണ്‌.

ക്രിസ്‌ത്യന്‍ വധുവിന്റെ ഗൗണിലും ഈ സുവര്‍ണനിറപ്പകര്‍ച്ച കാണാം. ഓഫ്‌ വൈറ്റ്‌ ആണെങ്കിലും ഗൗണില്‍ ആരും നിറങ്ങള്‍ പരീക്ഷിക്കാറില്ലായിരുന്നു പണ്‌ട്‌. ഇപ്പോള്‍ അതും മാറി.

റിസപ്‌ഷനുവേണ്‌ടി സാരിക്കു പകരം ലാച്ചയോ ലാച്ചാ സാരിയോ ആണ്‌ കഴിഞ്ഞ വര്‍ഷം വരെ ഉപയോഗിച്ചുകൊണ്‌ടിരുന്നത്‌. എന്നാല്‍ സാരിയുടുക്കാന്‍ മടിയുള്ള പെണ്‍കുട്ടികള്‍ റിസപ്‌ഷനു ഡിസൈനര്‍ അനാര്‍ക്കലി സ്യൂട്ടും തിരഞ്ഞെടുക്കുന്നുണ്‌ട്‌.

മള്‍ട്ടികളര്‍ സാരീസ്‌ ഇന്‍


ഹിന്ദുവധുവിന്റെ വിവാഹനിശ്ചയ സാരിക്കും വിവാഹസാരിക്കും നിറങ്ങള്‍ക്കു പരിമിതിയുണ്‌ടായിരുന്നു. എന്നാല്‍ മള്‍ടികളര്‍ ഫ്യൂഷന്‍ സാരികള്‍ വന്നതോടെ ഹിന്ദു വധുവിന്റെയും സാരിസ്വപ്‌നങ്ങള്‍ മള്‍ട്ടികളേര്‍ഡ്‌ ആണ്‌.

വിവാഹ നിശ്ചയത്തിനു മള്‍ട്ടികള്‍ സാരികള്‍ ഉപയോഗിച്ചാലും വിവാഹദിനത്തില്‍ പരമ്പരാഗതനിറമായ ചുവപ്പിന്റെ വിവിധഷേഡുകള്‍ അണിയാന്‍ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ ഇന്നുമുണ്‌ട്‌. ചില്ലി റെഡ്‌, ചെറി റെഡ്‌, ബ്ലഡ്‌റെഡ്‌, വൈന്‍ റെഡ്‌, മെറൂണ്‍ എന്നിവ ഇപ്പോഴും പ്രിയപ്പെട്ട നിറങ്ങളാണ്‌. വ്യത്യസ്‌തതയ്‌ക്കായി ഗോള്‍ഡന്‍യെല്ലോ നിറത്തില്‍ വിവാഹസാരി തിരഞ്ഞെടുക്കുന്നവുമുണ്‌ട്‌.

ഹെവിവര്‍ക്ക്‌ സാരികളും പരീക്ഷിക്കാം

നിറയെ അലങ്കാരപ്പണികളുള്ള സാരിയും ലാച്ചയും മുസ്ലീം വധുവിനെ കൂടുതല്‍ മൊഞ്ചത്തിയാക്കും. മുസ്ലിം മണവാട്ടികള്‍ക്കുള്ള വസ്‌ത്രങ്ങല്‍ കൂടുതല്‍ നിറപ്പകിട്ടാര്‍ന്നവയാണ്‌. ധാരളം വര്‍ക്കുകള്‍ വരുന്ന വെല്‍വെറ്റ്‌ ലാച്ചയും വെല്‍വെറ്റ്‌ ബോര്‍ഡറുകള്‍ കട്ടിക്കു വരുന്ന സാരിയും ഇന്നു ട്രെന്‍ഡാണ്‌. പ്രത്യേകിച്ചും ഇവര്‍ തലയില്‍ ഇടാന്‍ ഉപയോഗിക്കുന്ന ദുപട്ടയ്‌ക്കു ഹെവിവര്‍ക്കു വരുന്നുണ്‌ട്‌.

ലാച്ചയാണെങ്കില്‍ പാവാടയിലും ദുപ്പട്ടയിലുമായിരിക്കും ഹെവി വര്‍ക്കു വരുന്നത്‌. മിക്കവാറും ചോളികള്‍ പ്ലെയില്‍ വെല്‍വെറ്റായിരിക്കും. ആഭരണങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാനാണ്‌ ഇത്തരത്തിലുള്ള ഡിസൈനുള്ളത്‌.

വെല്‍വെറ്റും നെറ്റും മിക്‌സ്‌ ചെയ്‌തു വരുന്ന ലാച്ചാസാരികളും ഇന്നു ട്രെന്റാണ്‌. വരുന്നവയെല്ലാം കോണ്‍ട്രാസ്റ്റ്‌ നിറങ്ങളായിരിക്കുമെന്നതും ഇതിന്റെ പ്രത്യേകതകളാണ്‌. ഡാര്‍ക്ക്‌ നീല ഇളം പച്ച കോമ്പിനേഷന്‍, കറുപ്പ്‌-മഞ്ഞ കോമ്പിനേഷന്‍, നീല റോസ്‌ കോമ്പിനേഷന്‍ ഇവയെല്ലാം ഇന്ന്‌ ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളവയാണ്‌. ലാച്ചയായാലും ലാച്ചാ സാരിയായാലും ഫിഷ്‌കട്ട്‌ മോഡലുകള്‍ക്ക്‌ ഇപ്പോഴും ആവശ്യക്കാരുണ്‌ട്‌.

സാരിയെടുക്കുമ്പോള്‍

സാരിയെടുക്കുമ്പോള്‍ ആവശ്യത്തിന്‌ നീളവും വീതിയും ഉണെ്‌ടാ എന്നു നോക്കണം. വണ്ണവും പൊക്കവും ഉള്ളവര്‍ക്ക്‌ പ്രത്യേകിച്ചും.

പേരെടുത്തസ്ഥാപനങ്ങളില്‍ നിന്ന്‌ വിവാഹസാരി വാങ്ങുന്നതായിരിക്കും നല്ലത്‌. പരാതികള്‍ ഉണെ്‌ടങ്കില്‍ പരിഹരിക്കാന്‍ ഇത്‌ സഹായിക്കും. ബില്ലുകള്‍ സൂക്ഷിച്ചുവയ്‌ക്കാനും മറക്കരുത്‌.

പട്ടിന്റെ ഗുണനിലവാരം ചോദിച്ച്‌ മനസിലാക്കിവേണം പട്ട്‌സാരിവാങ്ങാന്‍. സാരിമുഴുവനായി നിവര്‍ത്തി നോക്കി കേടുപാടുകള്‍ ഇല്ലെന്ന്‌ ഉറുപ്പ്‌ വരുത്തണം.

സൂര്യപ്രകാശത്തില്‍ വച്ചു നോക്കി നിറവും ചേര്‍ച്ചയും ഉറപ്പു വരുത്തണം. ലൈനിംഗും അണ്‌ടര്‍സ്‌കര്‍ട്ടും വാങ്ങുമ്പോഴും ഇത്‌ ചെയ്യേണ്‌ടതാണ്‌.

നെറ്റ്‌ സാരി വാങ്ങുമ്പോള്‍ സാറ്റിന്‍ സ്‌കര്‍ട്ടാണ്‌ ഭംഗി കൂടുതല്‍ നല്‍കുക. എന്നാല്‍ സാറ്റിനില്‍ സാരിഉറപ്പിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാകും. അതുകൊണ്‌ട്‌ കനം കുറഞ്ഞ സാറ്റിന്‍ പാവാടയുടെ അടിയില്‍ ഒരു കോട്ടണ്‍ സ്‌കര്‍ട്ട്‌ ധരിക്കാം. വണ്ണമുള്ളവര്‍ക്ക്‌ അധികം ഞൊറിവു വരാത്ത വിധത്തില്‍ തയ്‌ച്ചാല്‍ മതിയാകും.

ബ്ലൗസ്‌ രണ്‌ടു ദിവസം മുമ്പെങ്കിലും തയ്‌പ്പിച്ചു വാങ്ങണം. ഇട്ടു നോക്കി പോരായ്‌മകള്‍ തീര്‍ക്കാന്‍ ഇതുസഹായിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.