Home » » രാഹുല്‍ ഗാന്ധിയെ പരസ്യമായി ഉമ്മവച്ച സ്‌ത്രീ മരിച്ച നിലയില്‍

രാഹുല്‍ ഗാന്ധിയെ പരസ്യമായി ഉമ്മവച്ച സ്‌ത്രീ മരിച്ച നിലയില്‍

Written By Unknown on Saturday, 1 March 2014 | 02:33

ഗോഹട്ടി: ആസാം സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ വച്ച്‌ ഉമ്മവച്ച സ്‌ത്രീ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പറായ ബോണ്‌ടി എന്ന സ്‌ത്രീയാണ്‌ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
26-നാണ്‌ ആസാമിലെത്തിയ രാഹുല്‍ ഗാന്ധിയുമായി സ്‌ത്രീകള്‍ സൗഹൃദസംഭാഷണം നടത്തുന്നതിനിടെ ബോണ്‌ടിയും മറ്റൊരു സ്‌ത്രീയും അദ്ദേഹത്തെ പരസ്യമായി ചുംബിക്കുകയായിരുന്നു. സോഷ്യല്‍ മാധ്യമങ്ങളടക്കം ഈ ചിത്രം വാര്‍ത്തയാക്കി. അതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ബോണ്ടിയുമായി വഴക്കിട്ടിരുന്നതായി അയല്‍ക്കാര്‍ അറിയിച്ചു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ കലഹം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് അത് തീകൊളുത്തലില്‍ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.