മലപ്പുറം: അരീക്കോട്ട് ഇന്ന് കഴിഞ്ഞ
എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡില്‍ കണ്‌ടെത്തി.
വാഹനത്തില്‍ കൊണ്‌ടുപോകുന്നതിനിടെ റോഡില്‍ വീണതാകാമെന്നാണ് പ്രാഥമിക
നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ നേരിയ
സംഘര്‍ഷമുണ്‌ടായി. ഉത്തരക്കടലാസുകള്‍ വിട്ടുനല്‍കാന്‍ നാട്ടുകാര്‍ ആദ്യം
തയാറായില്ല. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന്
അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഉത്തരക്കടലാസുകള്‍ വിട്ടുനല്‍കിയത്.
മഞ്ചേരിയിലെ ഒരു സ്‌കൂളിലെ ഉത്തരക്കടലാസുകളാണ് റോഡില്‍ കണ്‌ടെത്തിയത്. ഉത്തരക്കടലാസ് സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എറണാകുളം എന്ന് രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തിന് അയക്കാന്‍ ഉത്തരക്കടലാസുകള്‍ കൊണ്‌ടുപോകുന്നതിനിടെയാണ് റോഡില്‍ വീണതെന്നാണ് കരുതുന്നത്.