കൊച്ചി: ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചു. രാത്രി എട്ടോടെയാണ് വാര്‍ത്താ സംപ്രേഷണം വീണ്‌ടും തുടങ്ങിയത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.പി. ബഷീര്‍, ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരെ മാനേജ്‌മെന്റ് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രാവിലെ 11 മുതല്‍ ചാനലില്‍ പണിമുടക്ക് തുടങ്ങിയിരുന്നു.
വാര്‍ത്താ ബുള്ളറ്റിനില്‍ അവതാരകന്‍ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പേരില്‍ നാടകീയമായി സമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ രാത്രി എട്ടിന് ഇതേ വാര്‍ത്ത അവതാരകന്‍ തന്നെ ഖേദപ്രകടനം നടത്തിക്കൊണ്‌ടു തത്സമയ വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു.