Home » » ആര്‍എസ്‌പി-എം ഇടതുമുന്നണിയില്‍ ചേരുമെന്നു മുന്‍മന്ത്രി ബാബു ദിവാകരന്‍.

ആര്‍എസ്‌പി-എം ഇടതുമുന്നണിയില്‍ ചേരുമെന്നു മുന്‍മന്ത്രി ബാബു ദിവാകരന്‍.

Written By Unknown on Thursday, 13 March 2014 | 18:42

തിരുവനന്തപുരം: ആര്‍എസ്‌പി-എം പുനരുജ്ജീവിപ്പിച്ച്‌ ഇടതുമുന്നണിയില്‍ ചേരുമെന്നു മുന്‍മന്ത്രി ബാബു ദിവാകരന്‍. ഇതു സംബന്ധിച്ച്‌ എല്‍ഡിഎഫുമായി അനൗപചാരിക ചര്‍ച്ചകള്‍ നടന്നുവരുന്നു. കൊല്ലത്ത്‌ 16നു നടക്കുന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ അന്തിമ തീരുമാനമുണ്‌ടാകുമെന്നും ആദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ലയിച്ച്‌ പ്രവര്‍ത്തിച്ചുവന്ന തങ്ങള്‍ക്ക്‌ അര്‍ഹമായ ഒരുസ്ഥാനവും നല്‍കാന്‍ കോണ്‍ഗ്രസ്‌ തയാറായിട്ടില്ല. അതിനാല്‍ ആര്‍എസ്‌പി-എം പുനരുജ്ജീവിപ്പിക്കാനും അതിനുശേഷം ഇടതുമുന്നണിയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാനുമാണ്‌ ആലോചന. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നിലപാട്‌ അതുതന്നെയാണ്‌. ആര്‍എസ്‌പി യുഡിഎഫിലേക്കു പോയതു സംബന്ധിച്ചു ശക്തമായ എതിര്‍പ്പാണു പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന്‌ ഉണ്‌ടായിരിക്കുന്നതെന്നും ബാബു ദിവാകരന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.