Home »
More News
» കോണ്‍ഗ്രസ് എം എല്‍ എ എടി ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.
കോണ്‍ഗ്രസ് എം എല്‍ എ എടി ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.
കോണ്‍ഗ്രസ് എം എല്‍ എ എടി ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. തിരഞ്ഞെടുപ്പ് ചിലവുകള്‍ വിലയിരുത്താന്‍ എത്തുന്ന തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എം എല്‍ എയും കൂടി തടയാന്‍ ശ്രമിച്ചിരുന്നു. ഇത് പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇന്ത്യവിഷന്‍ ലേഖകന്‍ ഷിജിന്‍ മാധ്യമം ഫോട്ടോഗ്രാഫര്‍ ചന്ദ്രബാബു എന്നിവരെയാണ് എം എല്‍ എ മര്‍ദ്ദിച്ചത്. നിയമം നടപ്പിലാക്കേണ്ട ആഭ്യന്തരമന്ത്രി തന്നെ പങ്കെടുത്ത ചടങ്ങില്‍ സംഭവിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസിന് അപമാനമായി മാറി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടിട്ടുണ്ട്. എന്ത് കൊള്ളരുതായ്‌മയും കാണിക്കുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കടകം പള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.