പത്തനംതിട്ട: കോൺഗ്രസിന്റെ പ്രകടനപത്രികയിൽ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരാമർശിക്കുന്നില്ലെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. 123 വില്ലേജുകളെ ബാധിക്കുന്ന കസ്തൂരിരംഗൻ റിപ്പോർട്ടിനെക്കുറിച്ച് ഒരുവരിപോലുമില്ല. ജനങ്ങളെ ബാധിക്കുന്ന ഒരുവിഷയത്തിലേക്കും കടക്കാൻ തങ്ങൾ തയ്യാറല്ലെന്നാണ് ഇതിലൂടെ കോൺഗ്രസ് സൂചിപ്പിക്കുന്നത്.
പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പീലിപ്പോസ് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കൊടുമൺ, കലഞ്ഞൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.