Home » » ബി.ജെ.പി ബലൂൺ പോലെ പൊട്ടും: രാഹുൽ ഗാന്ധി

ബി.ജെ.പി ബലൂൺ പോലെ പൊട്ടും: രാഹുൽ ഗാന്ധി

Written By Unknown on Wednesday, 26 March 2014 | 09:48

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും യു.പി.എ സർക്കാർ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. 2004ലെ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം പൊട്ടിയതു പോലെ ഇത്തവണയും ബി.ജെ.പി ബലൂൺ പോലെ പൊട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു രാഹുൽ. 

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഡിയുടെ പ്രത്യയശാസ്ത്രം ഇന്ത്യയ്ക്ക് യോജിച്ചതല്ല. അതിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുൽ പറ‍ഞ്ഞു.

കൊട്ടിഘോഷിച്ചാണ് 2004ൽ ബി​.ജെ.പി ഇന്ത്യ തിളങ്ങുന്നു എന്ന ക്യാന്പെയ്ൻ കൊണ്ടുവന്നത്. എന്നാൽ ഫലം വന്നപ്പോൾ ക്യാന്പെയ്ൻ ഒന്നോടെ ആവിയായി പോയി. ഇത്തവണയും അതു തന്നെ ആയിരിക്കും ഫലം. മോഡിയോട് തനിക്ക് വ്യക്തിവിരോധം ഇല്ലെന്ന് പറഞ്ഞ രാഹുൽ,​ അദ്ദേഹം പിന്തുടരുന്ന് പ്രത്യയശാസ്ത്രം അവർക്കു വേണ്ടി മാത്രമുള്ളതാണെന്നും പറ‍ഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.