Home » » വോട്ടുചെയ്യാനായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകള്‍

വോട്ടുചെയ്യാനായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകള്‍

Written By Unknown on Monday, 7 April 2014 | 18:11

ആലപ്പുഴ: തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാതെ വരുന്നവര്‍ക്ക്‌ വോട്ടുചെയ്യാനായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകള്‍ അംഗീകരിച്ചിട്ടുണ്‌ട്‌. ഇവ ഉപയോഗിച്ച്‌ വോട്ട്‌ ചെയ്യാന്‍ സമ്മതിദായകന്‍ സത്യവാംഗ്‌മൂലം സമര്‍പ്പിക്കണം.

അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ വിവരം ചുവടെ: 1. പാസ്‌പോര്‍ട്ട്‌, 2. ഡ്രൈവിംഗ്‌ ലൈസന്‍സ്‌, 3. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ജീവനക്കാര്‍ക്കു നല്‍കുന്ന ഫോട്ടോ പതിച്ച സര്‍വീസ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, 4. ബാങ്കിന്റെയോ (സഹകരണ ബാങ്കിന്റെ ഒഴികെ) പോസ്റ്റ്‌ ഓഫീസിന്റെയോ ഫോട്ടോ പതിച്ച പാസ്‌ബുക്ക്‌, 5. പാന്‍ കാര്‍ഡ്‌, 6. ആധാര്‍ കാര്‍ഡ്‌, 7. രജിസ്‌ട്രാര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ(ആര്‍ജിഐ) ദേശീയ ജനസംഖ്യാ രജിസ്‌റ്റര്‍(എന്‍പിആര്‍) പദ്ധതിയില്‍ നല്‍കുന്ന സ്‌മാര്‍ട്‌ കാര്‍ഡ്‌, 8. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്‌, 9. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കുന്ന ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ സ്‌മാര്‍ട്‌ കാര്‍ഡ്‌, 10. ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, 11. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വിതരണം ചെയ്യുന്ന അംഗീകൃത ഫോട്ടോ വോട്ടര്‍ സ്ലിപ്പ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.