Home » » കസ്തൂരി രംഗന്‍ വിഷയത്തില്‍ കര്‍ഷകരെ മുറിവേല്‍പിക്കുന്ന ഒരു നടപടിയും യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉണ്ടാവില്ളെന്ന് സോണിയ ഗാന്ധി.

കസ്തൂരി രംഗന്‍ വിഷയത്തില്‍ കര്‍ഷകരെ മുറിവേല്‍പിക്കുന്ന ഒരു നടപടിയും യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉണ്ടാവില്ളെന്ന് സോണിയ ഗാന്ധി.

Written By Unknown on Monday, 7 April 2014 | 17:53

കോഴിക്കോട്: കസ്തൂരി രംഗന്‍ വിഷയത്തില്‍ കര്‍ഷകരെ മുറിവേല്‍പിക്കുന്ന ഒരു നടപടിയും യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉണ്ടാവില്ളെന്ന് സോണിയ ഗാന്ധി. യു.പി.എക്കുവേണ്ടിയും കേരളം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിനുവേണ്ടിയും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരികയാണ്, രാജ്യത്തിന്‍െറ നട്ടെല്ലായ കര്‍ഷകരെ ദ്രോഹിക്കുന്നതൊന്നും ഞങ്ങളില്‍നിന്നുണ്ടാവില്ല. കേരളത്തിലെ കര്‍ഷകരുടെ താല്‍പര്യങ്ങളോടൊപ്പമാണ് ഞങ്ങള്‍ അന്നും ഇന്നും എന്നും കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി സംസാരിക്കുകയായിരുന്നു യു.പി.എ അധ്യക്ഷ.
മനോഹരമായ ഈ കേരളം രാജ്യത്തിന് കാട്ടിക്കൊടുത്ത മാതൃക സാഹോദര്യത്തിന്‍േറതാണ്. അത് തകര്‍ക്കാര്‍ ആരെയും നിങ്ങള്‍ അനുവദിക്കരുത്. വര്‍ഗീയ വിഷം ചീറ്റുന്ന ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ഇടതുപക്ഷവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. രാജ്യത്ത് സമാധാനം പുലരാന്‍ അക്രമ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പിക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ത്ത് ഏകാധിപത്യം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പത്തു വര്‍ഷത്തെ ഭരണത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സംതൃപ്തി പകരാന്‍ യു.പി.എ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യ കൈവരിച്ച സാമ്പത്തിക നേട്ടം മുമ്പ് ഒരു കാലഘട്ടത്തിലും ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് വന്‍തുക കേന്ദ്ര വിഹിതമായി ലഭിച്ച മറ്റൊരു കാലവും ഭാരതത്തില്‍ ഉണ്ടായിട്ടില്ല. ദേശീയ ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ്, വിവരാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങി എന്തെല്ലാം നേട്ടങ്ങള്‍.ന്യൂപനക്ഷങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിച്ച് ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കി. വിദേശത്ത് ജോലി ചെയ്യുന്ന ഭാരതീയരുടെ ഉന്നമന്നത്തിനായി വിദേശകാര്യ മന്ത്രാലയം നടപ്പാക്കി. രാഹുല്‍ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ മത്സ്യബന്ധനത്തൊഴിലാളി മന്ത്രാലയം സ്ഥാപിക്കാന്‍ യു.പി.എ പ്രതിജ്ഞാബന്ധമായിരിക്കും. അഴിമതി നിരോധ നിയമം കൊണ്ടുവരാന്‍ ആഗ്രഹിച്ചെങ്കിലും പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയതിനാല്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിന്‍െറ പ്രകടനപത്രികയില്‍ പറഞ്ഞ 10 കോടി യുവജനങ്ങള്‍ക്ക് തൊഴില്‍, ഏവര്‍ക്കും സൗജന്യ ചികിത്സ,വീടില്ലാത്തവര്‍ക്ക് വീട്, എല്ലാ വിഭാഗങ്ങള്‍ക്കും പെന്‍ഷന്‍, പൊലീസ്സേനയില്‍ 25 ശതമാനം വനിതാ സംവരണം തുടങ്ങി എല്ലാം നടപ്പാക്കും. മതേതരത്വവും സാഹോദര്യവും നിലനിര്‍ത്താനും സമത്വത്തിനുമായി എന്‍െറ അവസാന ശ്വാസം വരെ പോരാടുമെന്ന് ഞാനിതാ ഉറപ്പു നല്‍കുന്നു. അതിനായി ബി.ജെ.പിയേയും ഇടതുപാര്‍ട്ടികളെയും
പരാജയപ്പെടുത്താന്‍ യു.ഡി.എഫിനു പിന്നില്‍ അണിചേരണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. നീണ്ട കരഘോഷങ്ങള്‍ക്കിടയി സോണിയ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെനിത്തല തുടങ്ങി സ്റ്റേജിലുണ്ടായിരുന്ന നേതാക്കളെ ‘ജി’ ചേര്‍ത്ത് അഭിസംബോധന ചെയ്ത് തുടങ്ങിയ സോണിയ, ‘സഹോദരി സഹോദരന്മാരെ’ എന്ന് മലയാളത്തിലാണ് അണികളെ അഭിസംബോധ ചെയ്തത്. തുടര്‍ന്ന് ഇംഗ്ളീഷില്‍ നടത്തിയ പ്രസംഗം എം.പി. അബ്ദുസമദ് സമദാനി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.