Home » » മലാപ്പറമ്പ് സ്‌കൂള്‍ പുനര്‍ നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന എസ് എഫ് ഐ നല്‍കി മാതൃകയായി.

മലാപ്പറമ്പ് സ്‌കൂള്‍ പുനര്‍ നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന എസ് എഫ് ഐ നല്‍കി മാതൃകയായി.

Written By Unknown on Wednesday, 23 April 2014 | 18:43

കോഴിക്കോട് : മാനേജര്‍ തകര്‍ത്ത മലാപ്പറമ്പ് എ യു പി സ്‌കൂളിന്റെ പുനര്‍ നിര്‍മ്മാണ ശ്രമങ്ങള്‍ക്ക് എസ് എഫ് ഐയുടെ പിന്തുണ. സ്‌കൂള്‍ പുനര്‍ നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന എസ് എഫ് ഐ നല്‍കി. ഒരു ലക്ഷത്തി ഇരുപതാനിയിരം രൂപയുടെ ചെക്ക് സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് എ പ്രദീപ്കുമാര്‍ എം എല്‍ എക്ക് കൈമാറി. കോഴിക്കോട് ജില്ലയിലെ പൊതുജനങ്ങളില്‍ നിന്നാണ് സംഘടന പണം പിരിച്ചത്. ഒരു ലക്ഷം രൂപയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും രണ്ട് ദിവസം പിരിവെടുത്തപ്പോള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ലഭിച്ചു.
സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വരും ദിവസങ്ങളിലും സജീവമായി ഇടപെടാനാണ് എസ് എഫ് ഐ തീരുമാനം. സ്‌കൂളില്‍ ലൈബ്രറി ഒരുക്കാനും പദ്ധതിയുണ്ട്. സ്‌കൂളിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും സംഭാവനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും തുക ആദ്യം സമര്‍പ്പിച്ച് എസ് എഫ് ഐ മാതൃകയായി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.