കോട്ടയം: സംസ്ഥാനത്തെ ഉദ്യോഗസ്ഥലോബിയെ നിലക്കുനിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ സംഭരണം ഉടന്‍ പുനരാരംഭിച്ചില്ളെങ്കില്‍ ഭരണ പങ്കാളിത്തവും മുന്നണി ബന്ധവും പരിഗണിക്കാതെയുള്ള അതിശക്തമായ കര്‍ഷക പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്. റബര്‍ വിലയിടിക്കാന്‍ ശ്രമിച്ച ചില കേന്ദ്രമന്ത്രിമാരുടെ സ്വാധീനത്തിനു വഴങ്ങി കേരളത്തിലെ ഐ.എ.എസുകാര്‍ അടക്കമുള്ള ഒരുപറ്റം ഉദ്യോഗസ്ഥ മേധാവികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ സംഭരണം അട്ടിമറിക്കുകയാണ്. വിപണി വിലയെക്കാള്‍ രണ്ടുരൂപ കൂടുതല്‍ നല്‍കി റബര്‍ സംഭരിക്കാനുള്ള ആശ്വാസ നടപടിയാണ് രാജ്യത്തെ ടയര്‍ലോബിക്കുവേണ്ടി ബോധപൂര്‍വം തടസ്സപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.







