Home » » വേണുഗോപാല്‍ സരിതയുടെ ഉറ്റസുഹൃത്തെന്ന് വെളിപ്പെടുത്തല്‍.

വേണുഗോപാല്‍ സരിതയുടെ ഉറ്റസുഹൃത്തെന്ന് വെളിപ്പെടുത്തല്‍.

Written By Unknown on Thursday, 24 April 2014 | 01:18

ആലപ്പുഴ: കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഉറ്റസുഹൃത്താണെന്ന് ടീം സോളാര്‍ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍. കെ ബി ഗണേഷ്‌കുമാറുമായി സരിതക്ക് കുടുംബാഗത്തെപ്പോലുള്ള ബന്ധമാണ്. രാഷ്ട്രീയക്കാരും ഉപഭോക്താക്കളും സരിതയെ മോശമായി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഉന്നതതലത്തില്‍ നിന്നുള്ള ഭീഷണി കാരണമാവാം സരിത പലരുടെയും പേര് പുറത്തുപറയാത്തതെന്നും രാജശേഖരന്‍  പറഞ്ഞു.
ടീം സോളാറില്‍ തുടക്കകാലം മുതല്‍ ഒന്നരവര്‍ഷത്തോളം കൊച്ചിയിലെ ജിഎമ്മായിരുന്നു തിരുവനന്തപുരം സ്വദേശിയായ രാജശേഖരന്‍. എന്നാല്‍ പിന്നീട് ബിജു രാധാകൃഷ്ണന്റെ് തട്ടിപ്പ് വ്യക്തമായതോടെ രാജിവെച്ച് ദുബായിലേക്ക് ജോലിക്കായി പോവുകയായിരുന്നു. ഉപഭോക്താക്കളെയും രാഷ്ട്രീയക്കാരേയും കാണാനും സംസാരിക്കാനും സരിതയും ബിജുവും തെരഞ്ഞെടുത്തത് അര്‍ദ്ധരാത്രി കഴിഞ്ഞുള്ള സമയമാണെന്നും ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ സരിതക്കായില്ലെങ്കില്‍ ബിജു ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും രാജശേഖരന്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.