Home » » റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹിതരായി

റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹിതരായി

Written By Unknown on Wednesday, 23 April 2014 | 11:34

ന്യൂഡല്‍ഹി: റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹിതരായി. ഇറ്റലിയിലായിരുന്നു താരവിവാഹം. ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധത്തെക്കുറിച്ച് വിവാഹത്തിന് മുമ്പ് ഒരിക്കല്‍ പോലും ഇരുവരും പ്രതികരണത്തിന് തയാറായിരുന്നില്ല. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ യഷ്‌രാജ് ഫിലിംസിന്റെ അമരക്കാരനായ ആദിത്യ ചോപ്ര അറിയപ്പെടുന്ന സംവിധായകനുമാണ്. 

യഷ്‌രാജ് ഫിലിംസ് തന്നെ വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് തിങ്കളാഴ്ച രാത്രിനടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ആദിത്യ ചോപ്രയുടെ രണ്ടാം വിവാഹമാണിത്. ബാലൃകാല സുഹൃത്തായ പായല്‍ ഖന്നയെ വിവാഹം കഴിച്ച ആദിത്യ ചോപ്ര 2009 ലാണ് ആ ബന്ധം വേര്‍പെടുത്തിയത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്നായിരുന്നു വിവാഹത്തെക്കുറിച്ച് റാണി മുഖര്‍ജിയുടെ ഔദ്യോഗിക പ്രതികരണം. എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളുമുണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.