ന്യൂഡല്‍ഹി; തനിക്കു നേരെ ഇനിയും
ആക്രമണങ്ങളുണ്ടാകാമെന്നും ചിലപ്പോര്‍ കൊല്ലപ്പെട്ടേക്കാമെന്നും ആം ആദ്‌മി
പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍. അഭിപ്രായ വ്യത്യാസങ്ങളും
പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ മാത്രമാണ് പരിഹരിക്കാന്‍ സാധിക്കുന്നത്.
അക്രമം ഒന്നിനും പരിഹാരമല്ല. തന്നെ ആക്രമിച്ചയാള്‍ക്ക് മാപ്പു നല്‍കുന്നു.
അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു.
ആം ആദ്‌മി പാര്‍ട്ടിക്കെതിരെ ഏതോ ഗൂഡശക്‌തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്‌ച പറ്റിയാല്‍ ജനം ശിക്ഷിക്കുന്നതില്‍ ന്യായമുണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പ്രചാരണത്തിനിടെ ഒരാള്‍ കേജ്‌രിവാളിന്റെ മുഖത്തടിച്ചിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികളെ വഞ്ചിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവറാണ് കേജ്‌രിവാളിന്റെ മുഖത്തടിച്ചത്