ദില്ലി: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ 28കാരിയും കാമുകനായ കൌമാരക്കാരനും അറസ്റ്റിലായി. വ്യോമസേനയില്‍ സര്‍ജന്റായ രമേശ് ചന്ദ്രയാണ് (40) കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. പിന്നീട്, ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.
ദില്ലി കന്റോണ്‍മെന്റിനടുത്തുള്ള വ്യോമസേനാ ക്വാര്‍ട്ടേഴ്സിലാണ് മൂന്നു വയസ്സുള്ള മകളോടൊപ്പം സര്‍ജന്റ് രമേശ്ചന്ദ്രയും ഭാര്യ സുധ ഗുപ്തയും താമസിച്ചിരുന്നത്. കഴിഞ്ഞ മാസം പത്തിന് രമേശ് ചന്ദ്രയെ ഗുരുതരാവസ്ഥയില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച ഉടനെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്ഥിരം മദ്യപാനിയായ രമേശിന് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ്, ഒപ്പമെത്തിയ സുധ ആശുപത്രി അധികൃതരോട് പറഞ്ഞത്. ആദ്യ പരിശോധനകളില്‍ സംശയമൊന്നും തോന്നിയില്ലെങ്കിലും യുവതിയുടെ വിവരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഭാര്യയ്ക്ക് വിട്ടു കൊടുത്ത മൃതദേഹം വേഗത്തില്‍ സംസ്കരിക്കുകയും ചെയ്തു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് രമേശ് കൊല്ലപ്പെടുകയായിരുന്നുവെന്ന് തെളിഞ്ഞത്. മദ്യം നല്‍കി ബോധരഹിതനാക്കിയശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പിന്നീട് സുധക്കു പിന്നാലെയായി പൊലീസ് അന്വേഷണം. ഭര്‍ത്താവിന്റെ മരണശേഷം കാമുകനായ കൌമാരക്കാരനൊപ്പം ഒരു ഫ്ലാറ്റ് വാടകക്ക് എടുത്തു താമസിക്കുകയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ ജോലി കിട്ടുന്നതിന് വേണ്ടി അവര്‍ വ്യോമസേനയെ സമീപിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, സുധയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനം പതിവായിരുന്നതായി അവര്‍ പൊലീസിനോട് പറഞ്ഞു. ഒന്നരമാസമായി പരിചയത്തിലായ ഒരു കൌമാരക്കാരനുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളുടെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മദ്യപിച്ച് ബോധം കെടുത്തിയ ശേഷം കാമുകന്റെ സഹായത്തോടെയാണ് കൊല നടത്തിയത്.
പൊലീസ് സുധയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കൌമാരക്കാരനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

.jpg)