Home » » വീക്ഷണം ദിനപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ വന്ന രൂക്ഷ വിമര്‍ശനത്തിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറണമെന്ന് കെപിഎ മജീദ്

വീക്ഷണം ദിനപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ വന്ന രൂക്ഷ വിമര്‍ശനത്തിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറണമെന്ന് കെപിഎ മജീദ്

Written By Unknown on Thursday, 17 July 2014 | 03:36

മലപ്പുറം: വീക്ഷണം ദിനപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ വന്ന രൂക്ഷ വിമര്‍ശനത്തിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുഖപ്രസംഗം മുസ്ലിം ലീഗിനും വിദ്യാഭ്യസ വകുപ്പിനുമെതിരായ കോണ്‍ഗ്രസ് നിലപാടാണെന്നും കെപിഎ മജീദ് ആരോപിച്ചു. പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചത് കാബിനറ്റ് തീരുമാനമായിരുന്നെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. ഇന്ന് പുറത്തിങ്ങിയ വീക്ഷണം ദിനപത്രത്തിലാണ് വിദ്യാഭ്യാസവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞുവെന്നും പുതിയ സ്‌കൂള്‍ തുടങ്ങാനുള്ള ഉത്തരവ് കിട്ടാനാണോ കേസ് നടത്തിയതെന്നും വീക്ഷണം മുഖപ്രസംഗം പരിഹസിക്കുന്നു. വടക്കന്‍ ജില്ലകളില്‍ മാത്രം സ്‌കൂളുകള്‍ തുടങ്ങാനുള്ള വ്യഗ്രതയെ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്നും മുഖ പ്രസംഗം പറഞ്ഞുവെക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.