തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിയായ വിമാന യാത്രക്കാരിയുടെ 16 പവന്റെ മാല മലയാളി സഹയാത്രികന്‍ അടിച്ചുമാറ്റി മുങ്ങി! രാവിലെ കൊളംബോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിലാണ് തട്ടിപ്പു രംഗം അരങ്ങേറിയത്. കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ പിടികൂടുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ ശേഷം അവര്‍ കാണാതെ മാല പുറത്തെത്തിക്കാമെന്ന വാഗ്‌ദാനം നല്‍കിയാണ് മാല തട്ടിയെടുത്തത്. എന്നാല്‍ കസ്‌റ്റംസ് പരിശോധന കഴിഞ്ഞ് യാത്രക്കാരി പുറത്തു വന്നപ്പോഴേക്കും മാലയുമായി സഹയാത്രികന്‍ മുങ്ങിയിരുന്നു. ഇയാളെ പോലീസ് തെരയുകയാണ്. അതേസമയം, ഇന്നലെ മംഗലാപുരത്ത് വന്നിറങ്ങിയ മലയാളി യാത്രക്കാരന്റെ 6.5 പവന്റെ സ്വര്‍ണ മാല ബാഗേജ് പരിശോധനയ്‌ക്ക് ശേഷമാണ് കാണാതായത്. കാസര്‍ഗോഡ് സ്വദേശി രാജേഷിന്റെ ഹാന്‍ഡ് ബാഗില്‍ ഉണ്ടായിരുന്ന മാലയാണ് കാണാതായത്. ഇതേക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെന്ന് രാജേഷ് പറയുന്നു.








