Home » » ഏഷ്യന്‍ ഗെയിംസിന്‌ ഇത്തവണയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പോകുന്നില്ല.

ഏഷ്യന്‍ ഗെയിംസിന്‌ ഇത്തവണയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പോകുന്നില്ല.

Written By Unknown on Saturday, 2 August 2014 | 21:21

മുംബൈ ; ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്‌ ഇത്തവണയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പോകുന്നില്ല. തിരക്കുപിടിച്ച ഷെഡ്യൂള്‍ കാരണം ടീമിനെ അയയ്‌ക്കാന്‍ നിര്‍വാഹമില്ലെന്ന്‌ ബിസിസിഐ സെക്രട്ടറി സഞ്‌ജയ്‌ പട്ടേല്‍ പറഞ്ഞു. 

ടെസ്‌റ്റ്‌ പദവിയുള്ള രാജ്യങ്ങളില്‍ ബംഗ്ലദേശും ശ്രീലങ്കയും മാത്രമാണ്‌ പുരുഷ, വനിതാ ടീമുകളെ ഇത്തവണ ഗെയിംസിനെത്തിക്കുന്നത്‌. പാക്കിസ്‌ഥാന്റെ വനിതാ ക്രിക്കറ്റ്‌ ടീം മാത്രം മല്‍സരിക്കും. ഗാങ്‌ഷൗവില്‍ 2010ല്‍ നടന്ന ഗെയിംസിലും ഇന്ത്യന്‍ ടീം ഗെയിംസില്‍ മല്‍സരിച്ചിരുന്നില്ല. പുരുഷന്‍മാരില്‍ ബംഗ്ലദേശും വനിതകളില്‍ പാക്കിസ്‌ഥാനുമാണ്‌ അന്ന്‌ ചാംപ്യന്‍മാരായത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.