Home » » പലബാറുകളും തൊഴുത്തിനേക്കാള്‍ വൃത്തിഹീനം വൃത്തിയില്ലായ്‌മ ചോദ്യം ചെയ്‌തയാളെ ബാര്‍ അധികൃതര്‍ കൈകാര്യം ചെയ്‌തു .

പലബാറുകളും തൊഴുത്തിനേക്കാള്‍ വൃത്തിഹീനം വൃത്തിയില്ലായ്‌മ ചോദ്യം ചെയ്‌തയാളെ ബാര്‍ അധികൃതര്‍ കൈകാര്യം ചെയ്‌തു .

Written By Unknown on Friday, 25 July 2014 | 14:40

കോഴിക്കോട്‌: ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ നിബന്ധനകളും മാനദണ്ഡങ്ങളും മുന്നോട്ടുവയ്‌ക്കുന്ന സര്‍ക്കാര്‍ ലൈസന്‍സ്‌ അനുവദിച്ച പലബാറുകളും തൊഴുത്തിനേക്കാള്‍ വൃത്തിഹീനം. ഇതു ചോദ്യം ചെയ്‌താല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കൊടിയ മര്‍ദ്ദനം ഉറപ്പ്‌. മാവൂര്‍ റോഡിലെ മരിയ ടുസ്‌റ്റാര്‍ ബാറിലെ വൃത്തിയില്ലായ്‌മ ചോദ്യം ചെയ്‌തയാളെ ബാര്‍ അധികൃതര്‍ കൈകാര്യം ചെയ്‌തു. നട്ടെല്ല്‌ തകര്‍ന്ന ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമവും ആരംഭിച്ചു. 
 
സര്‍ക്കാര്‍ ലൈസന്‍സ്‌ പുതുക്കിനല്‍കിയ നഗരത്തിലെ ചുരുക്കം ചില ബാറുകളിലൊന്നായ ഈ ബാറിനെതിരേ മുമ്പും ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിനിടെ നഗരത്തിലെ പ്രശ്‌നബാധിത ബാറുകളുടെ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ഈ ബാറിന്‌ എങ്ങനെ ലൈസന്‍സ്‌ പുതുക്കിനല്‍കിയെന്ന കാര്യത്തില്‍ അവ്യക്‌തതയുമുണ്ട്‌. ബാറുകളിലും പരിസരങ്ങളിലും അക്രമം കൂടിയ സാഹചര്യത്തിലാണ്‌ പ്രശ്‌നബാധിത ബാറുകളുടെ ലിസ്‌റ്റും ലൈസന്‍സ്‌ നിരോധിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളും വേണമെന്നാവശ്യപ്പെട്ട്‌ സിറ്റിപോലീസ്‌ കമ്മിഷണര്‍ എക്‌സൈസിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ട്‌ എക്‌സൈസ്‌ മുക്കി. പുതിയസ്‌റ്റാന്‍ഡ്‌ പരിസരത്തെ ബാറിനുസമീപം നടന്ന അക്രമത്തില്‍ ഒരാള്‍കൊല്ലപ്പെടുകയും നഗര പ്രദേശത്തെ ഒരു പ്രമുഖ ബാറില്‍ നിന്നും റോഡിലേക്ക്‌ ബിയര്‍ കുപ്പികളും മറ്റും വലിച്ചെറിയുകയും ചെയ്‌ത പശ്‌ചാത്തലത്തിലായിരുന്നു കമ്മിഷണര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.
 
പോലീസിന്റെ നോട്ടപ്പുള്ളി ലിസ്‌റ്റിലുണ്ടായിരുന്ന മറ്റു രണ്ടു ബാറുകളില്‍ ഒന്ന്‌ അടച്ചുപൂട്ടിയെങ്കിലും ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ പിന്തുണയോടുകൂടി മരിയബാറിന്‌ ലൈസന്‍സ്‌ പുതുക്കി നല്‍കുകയായിരുന്നു. ഒരുവര്‍ഷം മുന്‍പ്‌ ഇതേബാറില്‍ ജീവനക്കാരന്റെ മര്‍ദനമേറ്റ്‌ യുവാവിന്‌ ഗുരുതര പരുക്കേറ്റിരുന്നു. അന്ന്‌ പോലീസ്‌ ബാര്‍ ജീവനക്കാര്‍ക്കെതിരേ കേസ്‌ എടുത്തിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.