Home » » ആര്‍എസ്‌പി യുഡിഎഫിലായത് അംഗീകരിക്കാനാവില്ലെന്നു കേന്ദ്രകമ്മിറ്റി.

ആര്‍എസ്‌പി യുഡിഎഫിലായത് അംഗീകരിക്കാനാവില്ലെന്നു കേന്ദ്രകമ്മിറ്റി.

Written By Unknown on Monday, 4 August 2014 | 03:18

തിരുവനന്തപുരം: ആര്‍എസ്‌പി കേരള ഘടകം യുഡിഎഫിനൊപ്പം പോയതു സംഘടനാപരമായി അംഗീകരിക്കാനാകില്ലെന്നു കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. സിപിഎമ്മിന്റെ തെറ്റായ നിലപാടുകളാണു മുന്നണി വിടാന്‍കാരണമെന്നു സംസ്ഥാന നേതൃത്വം റിപ്പോര്‍ട്ട് ചെയ്തു. ഈ വാദം അംഗീകരിക്കുന്നെങ്കിലും ദേശീയ നിലപാടിനു വിരുദ്ധമായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതു തെറ്റാണെന്നു കേന്ദ്രകമ്മിറ്റിയില്‍ വാദിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് വരെ ഈ നിലയില്‍ തുടരാന്‍ കേന്ദ്രകമ്മിറ്റിയോഗം ധാരണയിലെത്തി. ജനറല്‍സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ഇന്നു സമാപിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.