വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ ബിന്ധ്യ തോമസിന്റേയും റുക്‌സാനയുടേയും അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ബിന്ധ്യ തോമസിനേയും റുക്‌സാനയേയും ഒന്നും രണ്ടും പ്രതികളാക്കി ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും വെഞ്ഞാറമൂട് പൊലീസിന് കൈമാറി. രവീന്ദ്രന്റെ ആത്മഹത്യയില്‍ ബിന്ധ്യ തോമസിനും റുക്‌സാനയ്‌ക്കും പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വെഞ്ഞാറമൂട് സി.ഐ. പറഞ്ഞു.
അതേസമയം, കൊച്ചി ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസില്‍ വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ ജയചന്ദ്രന്‍ പ്രതിയായേക്കും. കേസില്‍ ജയചന്ദ്രനെതിരെ തെളിവുണ്ടെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. നീലേശ്വരം സ്വദേശിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജയചന്ദ്രനെ അടുത്ത വ്യാഴാഴ്‌ച തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുക്കും.
കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പണം തട്ടിയെടുക്കാന്‍ ഭീഷണിപ്പെടുത്തിയതോടെ വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ബിന്ധ്യ തോമസിനും റുക്‌സാനയ്‌ക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. ഈ കേസില്‍ ജയചന്ദ്രനും പങ്കുണ്ടെന്ന് പൊലീസ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.
ഈ കേസില്‍ ജയചന്ദ്രനെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും. അതേസമയം തിരുവനന്തപുരത്ത് നീലേശ്വരം സ്വദേശിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജയചന്ദ്രനെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുക്കണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു. വ്യാഴാഴ്‌ച ഇതിനായി ജയചന്ദ്രനെ തിരുവനന്തപുരത്ത് എത്തിക്കും. ജയചന്ദ്രന്റെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും. കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമാണെന്ന് ജയചന്ദ്രന്റെ അഭിഭാഷകന്‍ ആരോപിച്ചു.
ജയചന്ദ്രന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയചന്ദ്രന്‍ നല്‍കിയ ലാപ്‌ടോപ് ഒളിപ്പിച്ച സംഭവത്തില്‍ സുഹൃത്ത് മൂര്‍ത്തിയെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. സംഭവത്തില്‍ മൂര്‍ത്തിക്ക് നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.