Home » » മദ്യനയത്തിന്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കി.വി.എം സുധീരനെ താന്‍ വിമര്‍ശിച്ചിട്ടില്ല ഉമ്മന്‍ചാണ്ടി.

മദ്യനയത്തിന്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കി.വി.എം സുധീരനെ താന്‍ വിമര്‍ശിച്ചിട്ടില്ല ഉമ്മന്‍ചാണ്ടി.

Written By Unknown on Wednesday, 27 August 2014 | 04:03

തിരുവനന്തപുരം : മദ്യനയത്തിന്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കി. ഇതിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനെ താന്‍ വിമര്‍ശിച്ചിട്ടില്ല. സുധീരനെക്കുറിച്ച്‌ ആരോടും പരാതി പറഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള ചാനല്‍ വാര്‍ത്തകളെക്കുറിച്ച്‌ അവരോടു തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ബാര്‍ വിഷയത്തില്‍ മാത്രമാണ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്‌. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക്‌ അനുമതി നല്‍കുമോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

സര്‍ക്കാര്‍ ജോലിക്ക്‌ ആശ്രിത നിയമനത്തില്‍ ഇളവ്‌ വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത അനുസരിച്ച്‌ സര്‍ക്കാര്‍ ജോലി നേടാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും. ഇടുക്കിയിലെ കര്‍ഷകര്‍ക്ക്‌ ഉപാധിരഹിത പട്ടയം നല്‍കാന്‍ ഭൂമി ചട്ടങ്ങളില്‍ ഇളവു വരുത്തും. ഓണം പ്രമാണിച്ച്‌ വിമാനക്കമ്പനികള്‍ യാത്രാ നിരക്ക്‌ വര്‍ധിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‌ പരാതി നല്‍കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.