Home » » കന്യാസ്ത്രീയുടെ കൈയില്‍ നിന്നും തലയ്ക്കടി കിട്ടിയ വിദ്യാര്‍ഥിനി ബോധംകെട്ടു വീണു.

കന്യാസ്ത്രീയുടെ കൈയില്‍ നിന്നും തലയ്ക്കടി കിട്ടിയ വിദ്യാര്‍ഥിനി ബോധംകെട്ടു വീണു.

Written By Unknown on Wednesday, 27 August 2014 | 04:11

എറാണാകുളം : കന്യാസ്ത്രീയുടെ കൈയില്‍ നിന്നും തലയ്ക്കടി കിട്ടിയ വിദ്യാര്‍ഥിനി ബോധംകെട്ടു വീണു. തുടര്‍ന്ന് വിദ്യാര്‍ഥിനി അധികൃതര്‍ക്കെതിരെ പരാതി നല്‍കി.പള്ളുരിത്തി സിമെറ്റ് നഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ ലിജിയ ലത്തീഫാണ് തന്നെ കോണ്‍വെന്റിലെ സിസ്റ്റര്‍ തലയ്ക്കടിച്ചു വീഴ്ത്തിയെന്ന് പരാതി നല്‍കിയിരിയ്ക്കുന്നത് . കഴിഞ്ഞ ദിവസം ചായ കുടിയ്ക്കുന്നതിനിടെ കപ്പില്‍ നിന്നും ചായ നിലത്ത് വീണതിനാണ് സിസ്റ്റര്‍ വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ചത് എന്നാല്‍ അടിയേറ്റ വിദ്യാര്‍ഥിനി ബോധംകെട്ട് വീണു. തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .
കപ്പില്‍ നിന്നും ചായ നിലത്ത് വീണതിനാണ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഓററ്റ് കൈ കൊണ്ട് തന്റെ തലയ്ക്കടിച്ചതെന്നാണ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നത്. അടിയേറ്റ പെണ്‍കുട്ടി ബോധം കെട്ട് വീഴുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല എന്നും വിദ്യാര്‍ഥിനി ആരോപിയ്ക്കുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഐസിയുവിലേയ്ക്ക് മാറ്റി. അന്തേവാസികളെ കാരണമില്ലാതെ കന്യാസ്ത്രീ മര്‍ദ്ദിയ്ക്കുന്നത് പതിവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.മുന്‍പ് ടിവി കണ്ടതിന് മറ്റൊരു കുട്ടിയെ ചൂരല്‍ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തില്‍ പള്ളുരുത്തി പോലീസ് കേസെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.