Home » » കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വൈസ്ചാന്‍സിലര്‍ രംഗത്ത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വൈസ്ചാന്‍സിലര്‍ രംഗത്ത്.

Written By Unknown on Friday, 22 August 2014 | 23:00

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വൈസ്ചാന്‍സിലര്‍ എം അബ്ദുല്‍സലാം രംഗത്ത്. അക്കാദമിക്ക് താത്പര്യങ്ങളെക്കാള്‍ നിയമനങ്ങളും, പ്രമോഷനുകളും ക്രമവിരുദ്ധമായി നടത്താനാണ് അംഗങ്ങള്‍ ശ്രമിക്കുന്നതെന്ന് വി.സി കുറ്റപ്പെടുത്തി.സിന്‍ഡിക്കേറ്റിനെ മറികടന്ന് സ്വന്തം നിലയിലുള്ള ഭരണം തുടരാനാണ് വൈസ് ചാന്‍സിലറുടെ തീരുമാനം.
ഇത്തരത്തിലുള്ള ഉറപ്പുകള്‍ കിട്ടേണ്ടടത്ത് നിന്ന് ലഭിച്ചത് കൊണ്ട് തന്നെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കൈതിരായ നിലപാട് കര്‍ക്കശമാക്കാനാണ് വി.സിയുടെ തീരുമാനം.സിന്‍ഡിക്കേറ്റിലുള്ള എം.എല്‍.എമാരായ ടി.എന്‍ പ്രതാപനും, ഐ.സി ബാലക്യഷ്ണനും ഇക്കൂട്ടത്തില്‍ പെടുമോയെന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.
പുതിയ സാഹചര്യത്തില്‍ രാജിവെച്ച് പുറത്തുപോകണ്ടായെന്നാണ് എം.അബ്ദുല്‍സലാമിന്റൈ തീരുമാനം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.