Home » » പുതിയ മദ്യനയം അനുസരിച്ച്‌ ഒക്‌ടോബര്‍ 2 മുതല്‍ ബാറുകള്‍ അടച്ചു തുടങ്ങും.

പുതിയ മദ്യനയം അനുസരിച്ച്‌ ഒക്‌ടോബര്‍ 2 മുതല്‍ ബാറുകള്‍ അടച്ചു തുടങ്ങും.

Written By Unknown on Friday, 22 August 2014 | 22:29

തിരുവനന്തപുരം: സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക്‌ കേരളത്തെ നയിക്കുന്നതിന്റെ മുന്നോടിയായി യുഡിഎഫ്‌ സര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്ന്‌ മുതല്‍ തുടങ്ങും. സര്‍ക്കാര്‍ ലൈസന്‍സ്‌ നല്‍കിയിട്ടുള്ള 312 ബാറുകളെ ഏറ്റെടുക്കുന്ന നടപടിക്കും തുടക്കം കുറിക്കുന്നതോടെ ബാറുകളിലെ മദ്യം ബീവറേജസ്‌ കോര്‍പ്പറേഷന്‍ ഏറ്റെടുക്കും.

ലൈസന്‍സ്‌ പുതുക്കാനായി ബാറുകള്‍ കെട്ടിവെച്ച തുകയില്‍ ഇതുവരെയുള്ള ഫീസിന്റെ ബാക്കി സര്‍ക്കാര്‍ തിരിച്ചു നല്‍കും. ലൈസന്‍സ്‌ ഫീസ്‌ തിരിച്ചു നല്‍കുന്ന ഇനത്തില്‍ ബാറുകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നത്‌ 39 കോടി രൂപയാണ്‌ തിരിച്ചുകൊടുക്കേണ്ടത്‌. ഈ ബാറുകളില്‍ നിന്നും ബീവറേജസിലേക്ക്‌ മാറ്റുന്ന മദ്യത്തിനും സര്‍ക്കാര്‍ പണം നല്‍കും. ഒക്‌ടോബര്‍ ആദ്യം മുതലാണ്‌ ബാറുകള്‍ അടച്ചുപൂട്ടാനുള്ള നടപടി തുടങ്ങുന്നത്‌.

പുതിയ മദ്യനയം സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കി. പുതിയ മദ്യനയം സര്‍ക്കാര്‍ കോടതിയില്‍ ഈ മാസം 26 ന്‌ സമര്‍പ്പിക്കും. പുതിയ മദ്യനയം അനുസരിച്ച്‌ ഒക്‌ടോബര്‍ 2 മുതല്‍ ബാറുകള്‍ അടച്ചു തുടങ്ങും. മൂന്നിന്‌ 39 ബീവറേജസ്‌ ഔട്ട്‌ലെറ്റുകളും ഷട്ടറിടും. ഇതനുസരിച്ച്‌ ഡ്രൈഡേ 52 ായി കുറയുകയും ചെയ്യും. അതിനിടയില്‍ 418 ബാറുകളില്‍ എക്‌സൈസ്‌ പരിശോധന തുടരുകയാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.