Home » » അന്തരിച്ച രാഷ്‌ട്രീയ നേതാവായ കരാറുകാരനില്‍ നിന്ന്‌ ബിന്ധ്യാ തോമസിനെ ഉപയോഗിച്ച്‌ 1.10 കോടി തട്ടിയ ഇടനിലക്കാരനെതിരേ ബന്ധുക്കളുടെ പരാതി.

അന്തരിച്ച രാഷ്‌ട്രീയ നേതാവായ കരാറുകാരനില്‍ നിന്ന്‌ ബിന്ധ്യാ തോമസിനെ ഉപയോഗിച്ച്‌ 1.10 കോടി തട്ടിയ ഇടനിലക്കാരനെതിരേ ബന്ധുക്കളുടെ പരാതി.

Written By Unknown on Wednesday, 17 September 2014 | 18:00

കൊച്ചി: അടുത്തിടെ അന്തരിച്ച രാഷ്‌ട്രീയ നേതാവായ കരാറുകാരനില്‍ നിന്ന്‌ ഒളികാമറാ അനാശാസ്യക്കേസ്‌ പ്രതി ബിന്ധ്യാ തോമസിനെ ഉപയോഗിച്ച്‌ 1.10 കോടി തട്ടിയ ഇടനിലക്കാരനെതിരേ കൊച്ചി ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ക്കു ബന്ധുക്കളുടെ പരാതി. ഹൈക്ലാസ്‌ ഇടനിലക്കാരനെന്ന്‌ ആരോപിക്കുന്ന നിലമ്പൂര്‍ സ്വദേശിെക്കതിരേയാണു പരാതി.  ഇതിനിടെയാണു മരിച്ച രാഷ്‌ട്രീയ നേതാവിന്റെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്‌. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങി.
പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നാണു പോലീസിന്റെ നിഗമനം. അടുത്തു തന്നെ ഇയാളെ ചോദ്യം ചെയ്യു്മെന്നാണു സൂചന. ഒളികാമറാ അനാശാസ്യക്കേസില്‍ നേരത്തേ അറസ്‌റ്റിലായ തിരുവനന്തപുരത്തെ ഇടനിലക്കാരനായ ജയചന്ദ്രനെപ്പോലെ തന്നെ ഇയാളും ബ്ലാക്ക്‌ മെയിലിംഗിലൂടെ പണം തട്ടാന്‍ കൂട്ടുനിന്നതായാണ്‌ ആരോപണം.
യു.ഡി.എഫിലെ ഒരു പ്രമുഖ ഘടകകക്ഷിയുടെ, അടുത്തിടെ അന്തരിച്ച നേതാവായ കരാറുകാരനെ ഭീഷണിപ്പെടുത്തി വന്‍ തുകയ്‌ക്കു പുറമെ ഒട്ടേറെ ചെക്കുകളും തട്ടിയെടുക്കുകയായിരുന്നു.ആലപ്പുഴ ജില്ലയിലെ സുനാമി പുന:രധിവാസവുമായി ബന്ധപ്പെട്ട്‌ 80 കോടി രൂപയുടെ കരാര്‍ ജോലികള്‍ കിട്ടാനും ഈ ഇടനിലക്കാരന്‍ ബിന്ധ്യയെ ഉപയോഗിച്ചെന്നും ആരോപണമുണ്ട്‌. മരിച്ച നേതാവിനെ ഭീഷണിപ്പെടുത്തിയാണു കരാര്‍ ജോലികളും ഒപ്പിട്ട ചെക്കുകളും വാങ്ങിയതെന്നാണു ബന്ധുക്കളുടെ പരാതി.
കരാറുകാരനായ നേതാവിനൊപ്പമുണ്ടായിരുന്ന കാലത്തു നിലമ്പൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപ എത്തിയതിന്റെ തെളിവും പോലീസിനു ലഭിച്ചിട്ടുണ്ട്‌. ആലപ്പുഴ ജില്ലയിലെ ഒരു ഘടകകക്ഷി എം.എല്‍.എയും ഒരു ബിഷപ്പും ഇയാളുടെ വലയില്‍പ്പെട്ടതായും സൂചനയുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.