Home » » സി.പി.എമ്മിന്റെ കുടുംബ സര്‍വേയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍.

സി.പി.എമ്മിന്റെ കുടുംബ സര്‍വേയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍.

Written By Unknown on Monday, 15 September 2014 | 06:38

തിരുവനന്തപുരം: സി.പി.എമ്മിന്റെ കുടുംബ സര്‍വേയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍. സി.പി.എം സര്‍വേ ജാതി-മത-വര്‍ഗീയ രാഷ്‌ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുമെന്ന്‌ സുധീരന്‍ കുറ്റപ്പെടുത്തി. സര്‍വേ സംശയാസ്‌പദമാണെന്നും സുധീരന്‍ പറഞ്ഞു. വര്‍ഗീയതയെ പ്രത്യക്ഷമായും പരോക്ഷമായും പ്രോല്‍സാഹിപ്പിക്കുന്ന നടപടികളില്‍ നിന്ന്‌ സി.പി.എം പിന്‍മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വീടുകയറി ജാതിയും മതവും ചോദിക്കുന്നതോടെ സി.പി.എം മതനിരപേക്ഷ പാര്‍ട്ടിയാണെന്ന അവകാശവാദം ഇല്ലാതാക്കുമെന്നും സുധീരന്‍ പറഞ്ഞു.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജാതി-മത സര്‍വേയ്‌ക്ക് ഇറങ്ങിത്തിരിക്കുന്നത്‌ മതമൗലികവാദികള്‍ക്ക്‌ ആവേശവും പ്രോല്‍സാഹനവും നല്‍കുമെന്നും സുധീരന്‍ കൂടിച്ചേര്‍ത്തു. സി.പി.എം സര്‍വേ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും പരിഷ്‌കൃത സമൂഹത്തിന്‌ യോജിക്കാത്തതാണെന്നും സുധീരന്‍ പറഞ്ഞു. ബി.ജെ.പി, സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ മതേതര ശക്‌തികളെ ഒന്നിപ്പിക്കേണ്ട ഈ കാലഘട്ടത്തില്‍ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളില്‍ നിന്ന്‌ സി.പി.എം പിന്‍മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ്‌ സി.പി.എം കുടുംബ സര്‍വേ നടത്താന്‍ തീരുമാനിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.