കൊച്ചി: ഇനി കൊച്ചിയില്‍ നിന്ന് ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് ബസില്‍ പോകാം.. കൊച്ചി-ആന്‍ഡമാന്‍ റൂട്ടില്‍ വാട്ടര്‍ ബസ് സര്‍വീസ് കേന്ദ്രം അനുവദിച്ചു. കേന്ദ്ര തുറമുഖ മന്ത്രി നിഥിന്‍ ഗഡ്‌കരിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വാട്ടര്‍ബസ് അനുവദിച്ചതിന് പുറമേ കൊച്ചി കപ്പല്‍നിര്‍മ്മാണശാലയുടെ വികസനത്തിന് ബൃഹത് പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊച്ചി കപ്പൽശാലയുടെ നവീകരണത്തിനും എൽ.എൻ.ജിക്കുമായി ആകെ 2700 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ കപ്പല്‍ ശാലയുടെ നവീകരണത്തിന് 1,200 കോടി രൂപയും രാജ്യത്ത് നിര്‍മ്മിക്കുന്ന എന്‍എല്‍ജി കൊണ്ടു പോകുന്നതിനുളള ഒരു വെസല്‍ നിര്‍മ്മിക്കാന്‍ 1500 കോടി രൂപയുമാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.
പ്രാദേശിക കപ്പലുകൾ മാത്രം നിർമിക്കുന്ന കൊച്ചി കപ്പൽശാലയെ വിദേശ കപ്പൽ നിർമിക്കാൻ സജ്ജമാക്കും. മണ്ണുമാന്തിക്കപ്പൽ നിർമാണ ശാലയും കൊച്ചിയിൽ സ്ഥാപിക്കുമെന്നും ഗഡ്‌കരി അറിയിച്ചു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചത്. ഇന്ത്യയുടെ പുരോഗതിക്ക് ഇന്ത്യയില്‍ തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ബൃഹത്പദ്ധതിയാണിത്.








