Home » » കതിരൂര്‍ മനോജിനെ വധക്കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍.

കതിരൂര്‍ മനോജിനെ വധക്കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍.

Written By Unknown on Monday, 15 September 2014 | 16:50

കണ്ണൂര്‍: കതിരൂര്‍ മനോജിനെ വധക്കേസില്‍  സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍.  കേസിലെ മുഖ്യപ്രതി വിക്രമനെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചതിന് പാട്യം സോഷ്യല്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ്  സൊസൈറ്റി പ്രസിഡന്റ് പ്രകാശനാണ്  അറസ്റ്റിലായത്.
വധക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ആളാണ് പ്രകാശന്‍. നേരത്തെ മുഖ്യപ്രതി വിക്രമന്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. വിക്രമനെ രക്ഷപ്പെടുത്തിയത് പാട്യം സോഷ്യല്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ്  സൊസൈറ്റിയുടെ വാഹനത്തിലാണെന്നും പോലീസ്‌കണ്ടെത്തി.വിക്രമനോടൊപ്പം സെപ്റ്റംബര്‍ ഒന്നിന് പയ്യന്നൂര്‍ വരെ അനുഗമിച്ച പ്രകാശന്‍ തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രകാശനെ ഇന്ന്  കോടതിയില്‍ ഹാജരാക്കും.
സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖും കതിരൂര്‍ സ്വദേശിയുമായ ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടത്. വിക്രമനുള്‍പ്പെടെ എട്ടുപേരാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രമോദിന്റെ  മൊഴി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.