Home » » കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ അധ്യാപകരും സമരത്തിലേക്ക്.

കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ അധ്യാപകരും സമരത്തിലേക്ക്.

Written By Unknown on Monday, 27 October 2014 | 20:20

കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ അധ്യാപകരും സമരത്തിലേക്ക്. അദ്ധ്യാപകര്‍ ഇന്ന് ക്ലാസ് മുറികള്‍ ബഹിഷ്‌ക്കരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ മുറ്റത്ത് ക്ലാസെടുക്കും.  കാംപസില്‍ കുടില്‍കെട്ടി സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികളും തീരുമാനിച്ചു. സര്‍വകലാശാലയിലെ അക്കാദമിക് സംവിധാനങ്ങള്‍ മുഴുവന്‍ നിശ്ചലമായതോടെ ഇനി രംഗത്തിറങ്ങാനാണ് അധ്യാപകരുടെയും തീരുമാനം. 

ചൊവ്വാഴ്ച അധ്യാപകര്‍ ആരും ക്ലാസ് മുറികളില്‍ എത്തില്ല. പകരം കസേരകളുമായി സര്‍വകലാശാലയിലെ ഭരണ ആസ്ഥാനമായ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെത്തും. പുസ്തകങ്ങളുമായി വിദ്യാര്‍ഥികളും എത്തും. ദിവസം മുഴുവന്‍ പഠനം ഇവിടെ തന്നെ. വിസിയുടെ ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകളുടെ കോണ്‍ഫഡറേഷന്‍ ബുധനാഴ്ച ഗവര്‍ണറെ നേരില്‍ കാണുന്നുണ്ട്. സര്‍വകലാശയിലെ പ്രതസന്ധി പരിഹരിക്കാന്‍സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണിത്. 

ഇതിനിടെ വിദ്യാര്‍ഥികളും സമരമുറ മാറ്റാനുള്ള തീരുമാനത്തിലാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ കാലിക്കറ്റ് കാംപസിലെ വിവിധ ഭാഗങ്ങളില്‍ കുടില്‍ കെട്ടി താമസിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഇതോടെ ഗുരുതരമായ ക്രമസമാധാന പ്രശ്‌നം കൂടി ഇതോടെ സംജാതമാകും. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.