Home » » മതേതര നിലപാടുകളില്‍ മാറ്റമില്ല: എന്‍.സി.പി

മതേതര നിലപാടുകളില്‍ മാറ്റമില്ല: എന്‍.സി.പി

Written By Unknown on Tuesday, 28 October 2014 | 04:31

കോട്ടയം: എന്‍.സി.പിയുടെ മതേതര നിലപാടുകളില്‍ മാറ്റമില്ലെന്നുംകേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ദേശീയ സെക്രട്ടറിജിമ്മി ജോര്‍ജ്. മതേതരത്വം സംരക്ഷിക്കാനും വര്‍ഗീയതക്കെതിരപോരാടാനുമുള്ള എന്‍.സി.പിയുടെ അടിസ്ഥാന നിലപാടില്‍ വീട്ടുവീഴ്ചയില്ലെന്ന്അദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെസര്‍ക്കാര്‍ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പങ്ങള്‍ക്ക് അടിസ്ഥാനമില്ല.
മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതിന് തടസ്സംസൃഷ്ടിക്കില്ലെന്നാണ് എന്‍.സി.പി മഹാരാഷ്ട്ര ഘടകം വ്യക്തമാക്കിയത്. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദേഹം പറഞ്ഞു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത രാഷ്്രടീയസാഹചര്യങ്ങള്‍ പരിഗണിച്ച് മഹാരാഷ്ട്ര ഘടകം എടുത്ത തീരുമാനമായിരുന്നു അത്. ദേശീയനേതൃത്വം ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മഹാരാഷ്ട്ര ഘടകത്തിലെ നേതാവ് എന്ന നിലയിലാണ് പ്രഫൂല്‍ പട്ടേല്‍ അഭിപ്രായം പറഞ്ഞത്. പിന്തുണ സംബന്ധിച്ച് സംസ്ഥാനത്ത് അഭിപ്രായ ഭിന്നത ഉണ്ടായിട്ടില്ല. ചില നേതാക്കള്‍ വിത്യസ്ത അഭിപ്രായം പറഞ്ഞതുകൊണ്ട് ഭിന്നതയാവില്ല. എല്‍.ഡി.എഫില്‍ ഐക്യത്തോടെ നില്‍ക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ല. കേരളത്തില്‍ എല്‍.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തണം. കേരളത്തില്‍ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പങ്ങള്‍ മാറ്റാന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് മാധ്യമങ്ങളെ കാണുന്നതെന്നും ജിമ്മി ജോര്‍ജ് പറഞ്ഞു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.