മൃതദേഹത്തില്‍ കാര്യമായ പരിക്കില്ലായിരുന്നതായും അതിനാല്‍ ട്രെയിന്‍ തട്ടിയായിരിക്കില്ല ഇവര്‍ മരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവര്‍ മകള്‍ ബിന്ധ്യയുമായി എറണാകുളത്തേക്കു താമസം മാറ്റുകയായിരുന്നു. ബ്ലാക്ക് മെയിലിംഗ് കേസില്‍ ഇപ്പോള്‍ എറണാകുളം സബ്ജയിലില്‍ കഴിയുകയാണ് ബിന്ധ്യ.
തുടര്‍ന്ന് ഇവരുടെ എറണാകുളത്തെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാവിലെ തെക്കു ഭാഗത്തേക്കു ട്രെയിന്‍ കടന്നു പോയശേഷം പാളത്തിലെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ പനച്ചുവട് റെയില്‍വേ ക്രോസിന് 100 മീറ്റോളം അകലെ തെക്ക് ഭാഗത്ത് ട്രാക്കിന് കിഴക്കുവശത്തെ കുറ്റിക്കാട്ടില്‍ റെയില്‍വേ ജീവനക്കാരാണ് ഇന്നലെ രാവിലെ 10.30 നു മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മോളിയുടെ സഹോദരന്റെ മകന്‍ വിപിന്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
മൃതദേഹത്തിനു പഴക്കമുള്ളത് ദുരൂഹത ഉണര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹത്തിന്റെ പഴക്കം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞേ പറയാനാവു എന്ന നിലപാടിലാണു പോലീസ്. കൊല്ലത്തെ ജയിലില്‍ കഴിയുന്ന ബിന്ധ്യയെ കാണാന്‍ ആഴ്ചയിലൊരിക്കല്‍ മോളി പോകാറുണ്ടെന്നും യാത്രയ്ക്കിടയില്‍ ട്രെയിനില്‍നിന്നു വീണതാകാമെന്നാണുമാണു പോലീസ് ഭാഷ്യം. ബിന്ധ്യയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുകൊടുക്കാനാകു എന്നും പോലീസ് പറഞ്ഞു.