അടിമാലി: അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍
പത്തുവയസുകാരനെ ചോറില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല്
വര്‍ഷത്തിന് ശേഷം മാതാവിനെ പോലീസ് അറസ്റ്റുചെയ്‌തു. കൊന്നത്തടി മുനിയറ
ഇല്ലിസിറ്റി വെച്ചുകരോട്ട് ബിജുവിന്റെ മകന്‍ ആരോമല്‍ (10) വിഷം ഉളളില്‍
ചെന്ന് മരിച്ച സംഭവത്തിലാണ് മാതാവ് സുധ (39) യെ അടിമാലി സിഐ കെ
ജിനദേവന്‍,വനിത എസ്‌ഐ കെ.ജെ ജോഷി എന്നിവരുടെ നേത്യത്വത്തിലുളള പോലീസ് സംഘം
അറസ്റ്റ് ചെയ്‌തത്.
2010 ഓഗസ്റ്റ് 29നു വിഷം ഉളളില്‍ ചെന്ന ആരോമിലിനെ ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഓഗസ്റ്റ് 27നു ക്യഷിപ്പണിക്കാരനായ ബിജു പാട്ടത്തിനെടുത്ത പുരയിടത്തില്‍ പണിക്കുപോയ സമയത്ത് സുധ മറ്റൊരാളുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആരോമല്‍ കണ്‌ടു. വിവരം പിതാവിനോട് പറയുമെന്ന് ആരോമല്‍ പറഞ്ഞതോടെ ഭീഷണിപ്പെടുത്തിയും തല്ലിയും ആരോമലിനെ വരുതിയിലാക്കാന്‍ മാതാവായ സുധ ശ്രമിച്ചെങ്കിലും തൊട്ടടുത്ത് താമസിക്കുന്ന ബിജുവിന്റെ മാതാപിതാക്കളോട് ആരോമല്‍ വിവരം പറഞ്ഞു. ഇതറിഞ്ഞ സുധ 29നു ഉച്ചയ്‌ക്ക് ഒന്നിനു ആരോമലിന് ഭക്ഷണത്തോടൊപ്പം വിഷം നല്‍കുകയായിരുന്നു.