Home » » കേരള സര്‍വകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരം നഷ്ടപ്പെട്ടു.

കേരള സര്‍വകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരം നഷ്ടപ്പെട്ടു.

Written By Unknown on Saturday, 25 October 2014 | 19:17

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരമില്ല. അഞ്ച് വര്‍ഷമായി ദേശീയ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ(എന്‍എസിസി) അംഗീകാരം നേടിയെടുക്കുന്നതില്‍ സര്‍വകലാശാല വീഴ്ചവരുത്തി. ഇപ്പോള്‍ യുജിസിയുടെ അന്ത്യശാസനം ലഭിച്ചിട്ടും അംഗീകാരം നേടാനുള്ള നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക ഗ്രാന്റ് നല്‍കുക, പുതിയ കോഴ്‌സുകള്‍ അനുവദിക്കുക, വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക എന്നിവയ്ക്ക് യുജിസി ആവശ്യപ്പെടുന്ന അടിസ്ഥാന മാനദണ്ഡമാണ് എന്‍എസിസി അക്രഡിറ്റേഷന്‍. കേരള സര്‍വകലാശാലയ്ക്ക് അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ ഈ അംഗീകാരമില്ല. 2013 ല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കി. അതില്ലാത്ത സര്‍വകലാശാലകള്‍ക്ക് ധനസഹായം നല്‍കേണ്ട എന്നും യുജിസി തീരുമാനിച്ചു. ഇതോടെ യുജിസിയുടെ ഗ്രാന്റ് മുടങ്ങും, പുതിയ പദ്ധതികളും നഷ്ടപ്പെടും. ദേശീയ തലത്തില്‍ സര്‍വകലാശാലയുടെ റേറ്റിങ്ങും താഴും.അക്കാദമിക കാര്യങ്ങളില്‍ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സര്‍വകലാശാല പിറകിലാണ്. 2003 ല്‍ ബി++ ഗ്രേഡോടെ റാങ്കിങ്ങ് ലഭിച്ചതാണ്. അഞ്ച് വര്‍ഷം കാലാവധി കഴിഞ്ഞതോടെ അക്രഡിറ്റേഷനും അവസാനിച്ചു. പിന്നീടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ച കെടുകാര്യസ്ഥതയുടെ കഥ തുടങ്ങുന്നത്. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.