Home » » മലപ്പുറം കൊണ്ടോട്ടി എം.എല്‍.എ.മാര്‍ വിവാദത്തില്‍.

മലപ്പുറം കൊണ്ടോട്ടി എം.എല്‍.എ.മാര്‍ വിവാദത്തില്‍.

Written By Unknown on Saturday, 25 October 2014 | 01:15



 ക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങില്‍ മുസ്‌ലിംലീഗ്‌ നേതാക്കള്‍ ; അണികള്‍ക്കിടയില്‍ മുറുമുറുപ്പ്‌.

മലപ്പുറം : പാര്‍ട്ടി എം.എല്‍.എ.മാര്‍ പങ്കെടുക്കുന്നത്‌ മുസ്‌ലിംലീഗ്‌ അണികള്‍ക്കിടയില്‍ മുറുമുറുപ്പിനിടയാക്കുന്നു.

പുല്ലാരയില്‍ വര്‍ഷങ്ങളായി കാടുമൂടിക്കിടക്കുകയായിരുന്ന തൊടിയില്‍ വിഗ്രഹ പ്രതിഷ്‌ഠ നടത്തുന്നതോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ചടങ്ങിലാണ്‌ ലീഗ്‌ എം.എല്‍.എ.മാരായ പി.ഉബൈദുല്ലയും മുഹമ്മദുണ്ണി ഹാജിയും പങ്കെടുക്കുന്നത്‌. പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ.സലാമും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

സംഘപരിവാര നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ.മാര്‍ പങ്കെടുക്കുമെന്ന ബോര്‍ഡ്‌ പുല്ലാരയിലും സമീപപ്രദേശത്തും ഉയര്‍ന്നുകഴിഞ്ഞു.

ഇതിനെതിരേ ലീഗ്‌ പ്രാദേശിക അണികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്‌. പ്രദേശത്ത്‌ സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സംഘപരിവാരം പരിപാടി നടത്തുന്നതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

പുല്ലാര പള്ളിക്കെതിരെ പ്രദേശത്ത്‌ സംഘപരിവാര പ്രവര്‍ത്തകര്‍ വ്യാജപ്രചാരണം നടത്തുന്നതും വിവാദമായിരുന്നു. നിലവിളക്ക്‌ കത്തിക്കാന്‍ മടിച്ച ലീഗ്‌ നേതാക്കള്‍ വിശ്വാസാചാരമായ പ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്‌ അണികളെ ചൊടിപ്പിച്ചിരിക്കുന്നത്‌. പ്രദേശത്തെ സി.പി.എം. നേതാക്കളെ ചടങ്ങിലേക്ക്‌ ക്ഷണിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്‌. മുമ്പ്‌ ചെര്‍ക്കുളം അബ്‌ദുല്ല ക്ഷേത്ര പൂജാരിയില്‍ നിന്നും കുങ്കുമ തിലകമണിഞ്ഞതും ദേശീയ സെക്രട്ടറി ഖാദര്‍ മൊയ്‌തീന്‍ സംഘ്‌ പരിവാര്‍ നേതാവിന്റെ കാല്‍ തൊട്ട്‌ വണങ്ങിയതും പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ബാബരാം ദേവിനെ കെട്ടി പുണര്‍ന്നതും ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.