Home » » കോഴിക്കോട്‌ വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം,യുവതി ജീവനൊടുക്കി.

കോഴിക്കോട്‌ വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം,യുവതി ജീവനൊടുക്കി.

Written By Unknown on Friday, 24 October 2014 | 22:18

കോഴിക്കോട്‌ : സദാചാര കൊലപാതക ക്കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധി വന്ന്‌ ദിവസങ്ങള്‍ക്കകം കോഴിക്കോട്‌ വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം.
 
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്ന ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരുന്ന കാര്യം അന്വേഷിക്കാന്‍ വീട്ടിലെത്തിയ യുവാവിനെ ഏതാനും പേര്‍ ചേര്‍ന്ന്‌ ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതും കണ്ട യുവതി ജീവനൊടുക്കി.
 
തൊട്ടില്‍പാലം സ്‌റ്റേഷന്‍ പരിസരത്തെ കോതോടുള്ള ആയലോട്ട്‌ മീത്തല്‍ പ്രസീന(32)യെ ആണ്‌ 23നു വെകുന്നേരം വീടിനുള്ളില്‍ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. തൊട്ടില്‍പാലത്ത്‌ ഡ്രൈവറായ ബിനു, പ്രസീനയുടെ വീട്ടിലെത്തുന്നതു കണ്ട ഏതാനും യുവാക്കള്‍ ബിനുവിനെവീട്ടുമുറ്റത്തും, പുറത്തേക്കു വലിച്ചഴിച്ചും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. മര്‍ദ്ദനമേറ്റ ബിനുവിനെ പോലീസുകാരാണ്‌ ചികിത്സയ്‌ക്ക്‌ വിധേയനാക്കിയത്‌.
 
കുറച്ച്‌ സമയത്തിനകം പ്രസീനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിനുവിനെ മര്‍ദ്ദിച്ചതില്‍ മനം നൊന്ത്‌ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ്‌ അറിയുന്നത്‌. അയല്‍വാസിയായ അനൂപിന്റെ പരാതി പ്രകാരം അജീഷ്‌, ജിനീഷ്‌, മനോജ്‌, വിപിന്‍ എന്നിവര്‍ക്കെതിരേ കേസ്‌ എടുത്തിട്ടുണ്ട്‌. ശ്വേത(നാല്‌) സോന(ആറ്‌) എന്നിവരാണ്‌ പ്രസീനയുടെ മക്കള്‍. -
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.