Home » » എന്‍.എസ്‌.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിര ചിന്തിക്കുന്ന പ്രവര്‍ത്തകരെ അണിനിരത്തി സമസ്‌തനായര്‍ വനിതാ സമാജത്തിന്റെ സംസ്ഥാന സമ്മേളനം.

എന്‍.എസ്‌.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിര ചിന്തിക്കുന്ന പ്രവര്‍ത്തകരെ അണിനിരത്തി സമസ്‌തനായര്‍ വനിതാ സമാജത്തിന്റെ സംസ്ഥാന സമ്മേളനം.

Written By Unknown on Saturday, 25 October 2014 | 18:40


ചങ്ങനാശ്ശേരി: എന്‍.എസ്‌.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിര ചിന്തിക്കുന്ന ആയിരക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്തി ചങ്ങനാശ്ശേരിയില്‍ സമസ്‌ത നായര്‍ സമാജത്തിന്റെ വനിതാ വിഭാഗമായ സമസ്‌തനായര്‍ വനിതാ സമാജത്തിന്റെ സംസ്ഥാന സമ്മേളനം. നഗരസഭ ആദ്യം അനുമതി നല്‍കുകയും പിന്നീട്‌ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ കോടതിയില്‍ നിന്നും അനുമതി നേടി ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം എസ്‌.എന്‍.എസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.
നായന്മാരിലെ സമ്പന്നര്‍ക്കുവേണ്ടിയാണ്‌ മന്നത്തുപത്മനാഭന്‍ പടുത്തുയര്‍ത്തിയ ഇപ്പോഴത്തെ എന്‍.എസ്‌.എസ്‌ നേതൃത്വം നിലകൊള്ളുന്നതെന്നും പത്രവാര്‍ത്തകള്‍ സൃഷ്ടിക്കകയല്ലാതെ സമുദായത്തിനുവേണ്ടി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.2015 ഫെബ്രുവരിയില്‍ ലക്ഷങ്ങളെ അണിനിരത്തി തിരുവനന്തപുരത്ത്‌ വന്‍ സമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ ലളിതാവേണുനായര്‍ അധ്യക്ഷത വഹിച്ചു. എല്ലാമതങ്ങളും തനിക്ക്‌ ഒരുപോലെയാണെങ്കിലും എന്തുകൊണ്ട്‌ നായന്മാര്‍ പിന്നോക്കകംപോയി എന്നു ചിന്തിക്കണമെന്നും നായന്മാര്‍ ഉണരേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രശ്‌സത പത്രപ്രവര്‍ത്തക ലീലാമേനോന്‍ അഭിപ്രായപ്പെട്ടു. നായന്മാര്‍ ഇവിടെ ന്യൂനപക്ഷമാണ്‌. ഭൂരിപക്ഷമെന്നുപറഞ്ഞ്‌ അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും സാമ്പത്തികമായി ഒന്നുമില്ലാതെ വെറും ആഭിജാത്യം മാത്രമാണ്‌ നായന്മാര്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു.ജാതിമതപരിഗണനകള്‍വച്ച്‌ സമൂഹത്തെ കാണണ്ട കാര്യമില്ലെന്നും എല്ലാ വ്യക്തികള്‍ക്കം തുല്യനീതിയും സഹായവുമാണ്‌ ലഭിക്കേണ്ടതെന്നും ഐ.എസ്‌.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പറഞ്ഞു.ജീവിത നിലവാരം നോക്കിവേണം ആളുകള്‍ക്ക്‌ സഹായങ്ങള്‍ നല്‍കേണ്ടത. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ നായന്മാര്‍ ഇനിയും വരേണ്ടതുണ്ട്‌.നിലവിലുള്ള വിദ്യാഭ്യാസ രംഗത്ത്‌ സമഗ്രമാറ്റങ്ങള്‍ അനിവാര്യമാണ്‌. സര്‍ക്കര്‍ ജോലിയെ മാത്രം ആശ്രയിക്കാതെ സ്വന്തം കാലില്‍്‌ നില്‍ക്കാന്‍ പാകത്തില്‍ വ്യാവസായിക രംഗത്തേക്കു വരുവാന്‍ സമുദായാംഗങ്ങള്‍ പ്രത്യേകിച്ച യുവാക്കള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.തിരുവാര്‍പ്പ പരമേശ്വരന്‍ നായര്‍,ഡോ.വാസുദേവന്‍ നായര്‍,ഭാവനാ അജയകുമാര്‍,കൈലാസ്‌ ആനന്ദ സ്വാമി,തുടങ്ങിയവര്‍ സംസാരിച്ചു.നേരത്തെ നഗരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.