Home » » സപ്ലൈകോ വില്‍പനശാലകളില്‍ നടത്തിയ വിജിലന്‍സ്‌ റെയ്‌ഡില്‍ വന്‍ ക്രമക്കേടു.

സപ്ലൈകോ വില്‍പനശാലകളില്‍ നടത്തിയ വിജിലന്‍സ്‌ റെയ്‌ഡില്‍ വന്‍ ക്രമക്കേടു.

Written By Unknown on Saturday, 25 October 2014 | 18:51

തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളില്‍ നടത്തിയ വിജിലന്‍സ്‌ റെയ്‌ഡില്‍ വന്‍ ക്രമക്കേടു കണ്ടെത്തി. ഓരോ ജില്ലയിലും തെരഞ്ഞെടുത്ത വിപണന കേന്ദ്രങ്ങളിലാണു പരിശോധന നടത്തിയത്‌. തിരുവനന്തപുരത്തു പഴവങ്ങാടിയിലെ പീപ്പിള്‍സ്‌ ബസാറില്‍ നടന്ന പരിശോധനയില്‍ ക്രമക്കേടു കണ്ടെത്തി. അളവുതൂക്ക വിവരങ്ങളോ നിര്‍മാതാക്കളുടെ വിവരങ്ങളോ രേഖപ്പെടുത്താതെയാണു നിത്യോപയോഗ സാധനങ്ങള്‍ ഇവിടെ വിറ്റിരുന്നത്‌. നിയമപ്രകാരം ഇതു ഗുരുതരമായ കുറ്റമാണ്‌.

കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നതായും കണ്ടെത്തി. നിത്യോപയോഗ സാധനങ്ങളുടെ ഒരു കിലോ പായ്‌ക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ പായ്‌ക്കറ്റില്‍ 50 ഗ്രാം വരെ തൂക്കം കുറവാണെന്നും കണ്ടെത്തി. വിവിധ ത്രാസുകളുടെ തൂക്കവും കൃത്യമായിരുന്നില്ല. ഇതുകാരണം ഉപഭോക്‌താക്കള്‍ക്കു കുറഞ്ഞ തൂക്കം സാധനങ്ങളെ ലഭിക്കൂ. സ്‌ഥാപനത്തിലെ ജീവനക്കാര്‍ ജോലി ആരംഭിക്കുന്നതിനു മുമ്പു കൈവശമുള്ള പണത്തിന്റെ വിവരങ്ങള്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്‌. എന്നാല്‍, ഇവിടെ ഇതു പാലിക്കുന്നില്ലെന്നും പരിശോധനയില്‍ തെളിഞ്ഞെന്നു വിജിലന്‍സ്‌ അധികൃതര്‍ അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.