Home » » വിവേകാനന്ദ പഠന കേന്ദ്രത്തിന്‌ കീഴില്‍ വൈദ്യുതി മോഷണം.

വിവേകാനന്ദ പഠന കേന്ദ്രത്തിന്‌ കീഴില്‍ വൈദ്യുതി മോഷണം.

Written By Unknown on Wednesday, 29 October 2014 | 11:48

മലപ്പുറം; എടക്കര പാലേമാട്‌ വിവേകാനന്ദ പഠന കേന്ദ്രത്തിന്‌ കീഴില്‍ വൈദ്യുതി മോഷണം, രണ്ട്‌ കേസുകളിലായി വൈദ്യുതി ബോര്‍ഡ്‌ അറുപത്തെട്ടായിരത്തോളം രൂപ പിഴയിട്ടു. കെ.എസ്‌.ഇ.ബി യുടെ വിജിലന്‍സ്‌ വിഭാഗമായ ആന്റി പവര്‍ തെഫ്‌റ്റ്‌ സ്‌ക്വാഡാണ്‌ വൈദ്യുതി കെ ആര്‍ ഭാസ്‌കരപിള്ള മുഖ്യ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്ന വിവേകാന്ദ പഠന കേന്ദ്രത്തിലെ വൈദ്യുതി മോഷണം പിടികൂടിയത്‌. പഠനകേന്ദ്രത്തിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിലേക്ക്‌ സ്‌കൂളില്‍ നിന്നും അനധികൃതമായി വൈദ്യുതി മോഷ്‌ടിച്ചതാണ്‌ ഒരു കേസ്‌. മാസങ്ങളായി ഈ വിധത്തില്‍ ഓഡിറ്റോറിയത്തിലേക്ക്‌ വൈദ്യുതി മോഷ്‌ടിച്ചതായാണ്‌ ആന്റി തെഫ്‌റ്റ്‌ സ്‌ക്വാഡ്‌ കണ്ടെത്തിയത്‌. ഇതിന്‌ നാല്‍പ്പത്തയ്യായിരം രൂപയാണ്‌ കെ.എസ്‌.ഇ.ബി പിഴയിട്ടത്‌. കാര്‍ഷികാവശ്യത്തിനായി കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി കണക്ഷന്‍ ദുരുപയോഗം ചെയ്‌തതാണ്‌ രണ്ടാമത്തെ കേസ്‌. പഠനകേന്ദ്രത്തിലെ ടാങ്കുകളിലേക്ക്‌ വെള്ളമടിക്കാനായി കാലങ്ങളായി ഈ കണക്ഷന്‍ ദുരുപയോഗം ചെയ്‌തതായി പറയപ്പെടുന്നു. എന്നാല്‍ ഈ കേസില്‍ ഇരുപത്തിമൂവായിരത്തോളം രൂപയാണ്‌ പിഴയിട്ടത്‌. 
കടപ്പാട് ;എടക്കര ന്യൂസ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.