Home » » കൊച്ചിയില്‍ ഒരു സംഘം യുവതി യുവാക്കള്‍ പരസ്യ ചുംബനത്തിന് വേദിയൊരുക്കുന്നു.

കൊച്ചിയില്‍ ഒരു സംഘം യുവതി യുവാക്കള്‍ പരസ്യ ചുംബനത്തിന് വേദിയൊരുക്കുന്നു.

Written By Unknown on Monday, 27 October 2014 | 06:54

കൊച്ചിയില്‍ ഒരു സംഘം യുവതി യുവാക്കള്‍ പരസ്യ ചുംബനത്തിന് വേദിയൊരുക്കുന്നു. ഭക്ഷണം കഴിക്കാനെത്തിയവര്‍ പരസ്യമായി ചുംബിച്ചതിന് കോഴിക്കോട്ടെ ഒരു ഹോട്ടല്‍ ചിലര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പരിപാടി.

സദാചാര വ്യഭിചാരികളെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നതാണ് ഫെയ്‌സ് ബുക്കിലൂടെയുള്ള ഇവരുടെ മുദ്രാവാക്യം. പൊതുസമൂഹത്തില്‍ ആണിനും പെണ്ണിനും സ്വതന്ത്രമായി ഇടപെടാമെന്ന് പറഞ്ഞാണ് പരസ്യ ചുംബനം സംഘടിപ്പിക്കുന്നത്.

നവംബര്‍ 2ന് വൈകുന്നേരം അഞ്ച് മണിക്ക് കിസ് ഓഫ് ലൗ എന്ന ബോര്‍ഡുമെഴുതിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തേണ്ടത്. പരസ്യ ചുംബനത്തിന് പുറമേ ആലിംഗനത്തിനും അവസരമുണ്ട്.

ഒറ്റയ്ക്കും കൂട്ടായും എല്ലാ തുറന്ന മനസുള്ള മനുഷ്യരേയും പ്രതിഷേധത്തിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കോഴിക്കോട് ഡൗണ്‍ ടൌണ്‍ റെസ്‌റ്റേറെന്റില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കൊച്ചിയില്‍ പരസ്യ ചുംബനത്തിന് വേദിയൊരുങ്ങുന്നത്.

തൃശൂരും സമാനപരിപാടി സംഘടിപ്പിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരാണ് കിസ് ഓഫ് ലൗ എന്ന പേജുണ്ടാക്കിയത്. ഇതിനോടകം നിരവധി പേരുടെ പിന്തുണ കൂട്ടായ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.